ബെംഗളൂരു : സാങ്കേതിക ഉപദേശക സമിതി ഒമിക്രോൺ സാഹചര്യങ്ങളിൽ ആശങ്കപ്പെടാനില്ലെന്നു സർക്കാരിനെ അറിയിച്ചു . ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി സഭ യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വരും എന്ന സൂചന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു.സാങ്കേതിക ഉപദേശക സമിതി ചെയർമാൻ സുദർശൻ ഒമിക്രോൺ സാഹചര്യങ്ങളിൽ ആശങ്കപ്പെടാനില്ല എന്ന് സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മെ പറഞ്ഞു
സാങ്കേതിക ഉപദേശക സമിതി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കില്ല എന്നാണ് റിപോർട്ടുകൾ പറയുന്നത് .കൂടുതൽ വിശദംശങ്ങൾ ഇന്നത്തെ മന്ത്രി സഭ യോഗത്തിനു ശേഷം പുറത്തു വിടും .എന്നാൽ പൊതു ഇടങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും , അതിർത്തികളിലെ ആർ ടി പി സി ആർ പരിശോധനയും തുടർന്നേക്കും എന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു