Home Featured കേരളത്തിലേക്കില്ല ;’ഓല’ യുടെ 2400 കോടിയുടെ നിക്ഷേപവുമായി ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ പ്ലാന്‍റ് തമിഴ്‌നാട്ടിലേക്ക്

കേരളത്തിലേക്കില്ല ;’ഓല’ യുടെ 2400 കോടിയുടെ നിക്ഷേപവുമായി ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ പ്ലാന്‍റ് തമിഴ്‌നാട്ടിലേക്ക്

by admin

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി തമിഴ്നാട്ടില്‍ നിര്‍മ്മിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഓല. രണ്ട് ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്കൂട്ടര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഓല തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2,400 കോടി ഡോളര്‍ ചെലവിലായിരിക്കും ഫാക്ടറി നിര്‍മ്മിക്കുക. ഇതിലൂടെ പതിനായിരം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പ്രാദേശിക ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലെ ഇലക്‌ട്രിക് മൊബിലിറ്റി മേഖലയിലുള്ള സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.

പ്രവാസി പോസ്റ്റല്‍ വോട്ട്; ആദ്യഘട്ടത്തില്‍ ​ഗള്‍ഫ് പ്രവാസികള്‍ക്ക് അവസരം ഉണ്ടാവില്ല

യൂറോപ്യന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഇവിടെ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ കയറ്റി അയക്കുകയാണ്‌ ലക്ഷ്യം. ഇതിനൊപ്പം, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി പ്ലാന്റ് മാറുമെന്നുമാണ് ഓലയുടെ വിലയിരുത്തല്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group