ചെന്നൈ: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങുന്ന സ്റ്റൈല്‍ മന്നന്‍ ചിത്രമാണ് ജയിലര്‍. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ജയിലറിനെ കാത്തിരിക്കുന്നത്.
റിലീസ് ദിവസം ആഘോഷമാക്കാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനം.ചിത്രം ആഗസ്ത് 10നാണ് തിയറ്ററുകളിലെത്തുന്നത്. റിലീസ് ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് ചെന്നൈയിലെയും ബെംഗളൂരുവിലെയും ചില ഓഫീസുകള്‍.
ഇരു നഗരങ്ങളിലെയും നിരവധി ഓഫീസുകള്‍ക്ക് ജയിലര്‍ കാണാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആവേശം സഹിക്കാനാവാതെ സിനിമയുടെ വ്യാജ പകര്‍പ്പ് പോലുള്ളവ കാണാതിരിക്കാന്‍ ചില ഓഫീസുകള്‍ ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ വിജയ് ചിത്രം ബീസ്റ്റ് കാണാന്‍ തമിഴ്നാട്ടിലെ ചില സ്ഥാപനങ്ങള്‍ അവധി നല്‍കിയിരുന്നു.
പുതിയ ആയിരം ബസുകള്‍ എത്താന്‍ ഇനിയും വൈകും; തമിഴ്‌നാട്ടില്‍ മൂന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടും എത്തിയത് ഒരേയൊരു ലേലക്കാരന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ആയിരം ബസ് വാങ്ങുന്നതിനായി മൂന്ന് വ്യത്യസ്ത ടെൻഡറുകള്‍ക്കായി ക്ഷണിച്ചിട്ടും എത്തിയത് ഒരു ലേലക്കാരൻ.
സംസ്ഥാന ഗതാഗത സെൻട്രല്‍ പര്‍ച്ചേസിംഗ് യൂണിറ്റായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്‌പോര്‍ട്ട് (ഐആര്‍ടി) ആണ് ടെൻഡറുകള്‍ ക്ഷണിച്ചത്.
1250 എംഎം ഫ്ലോര്‍ ഉയരമുള്ള 450 ബസുകള്‍, 1200 എംഎം ഫ്ലോര്‍ ഉയരമുള്ള 400 ബസുകള്‍, 400 എംഎം ഫ്ലോര്‍ ഉയരമുള്ള 150 ലോ ഫ്ലോര്‍ ബസുകള്‍ എന്നിങ്ങനെയാണ് മൂന്ന് ടെൻഡറുകള്‍ ക്ഷണിച്ചത്. ആദ്യത്തെയും രണ്ടാമത്തെയും ടെൻഡറുകള്‍ ജൂലായ് 25 മുതലും മൂന്നാമത്തേത് ഓഗസ്റ്റ് നാലിനുമാണ് സ്വീകരിക്കാൻ തുടങ്ങിയത്. ടെൻഡര്‍ ക്ഷണിച്ച് ഇത്രയും ദിവസമായിട്ടും ഒരൊറ്റ ലേലക്കാരൻ മാത്രമാണ് എത്തിയത്. ഇത് ബസ് വാങ്ങല്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
കൂടുതല്‍പേര്‍ ലേലത്തില്‍ പങ്കെടുത്താല്‍ മാത്രമേ ലേലത്തുകയില്‍ മാറ്റങ്ങളുണ്ടാകൂ എന്ന് വിരമിച്ച ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ടെൻഡര്‍ നല്‍കിയ ഒരേയൊരാള്‍ക്ക് തന്നെ കോണ്‍ട്രാക്‌ട് നല്‍കുന്നത് സംശയങ്ങള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെൻഡര്‍ രേഖകള്‍ പ്രകാരം തമിഴ്‌നാട് റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ (ടിഎൻഎസ്ടിസി) വില്ലുപുരം, സേലം, കോയമ്ബത്തൂര്‍, കുംഭകോണം, മധുര, തിരുനെല്‍വേലി എന്നീ സ്ഥലങ്ങളിലേയ്ക്ക് വേണ്ടിയാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. കുംഭകോണത്തിന് 38 ലോ ഫ്ലോര്‍ ബസുകള്‍ ഉള്‍പ്പെടെ 250 ബസുകളും മധുര, വില്ലുപുരം എന്നിവിടങ്ങളിലേയ്ക്ക് യഥാക്രമം 220ഉം 180ഉം ബസുകളും ലഭിക്കും. തിരുനെല്‍വേലിക്കും മധുരയ്ക്കുമായി 130ഉം 120ഉം ബസുകളും സേലത്തിന് 100 ബസുകളുമാണ് രേഖകളില്‍ പറഞ്ഞിട്ടുള്ളത്.
ജര്‍മ്മൻ ഫണ്ടിംഗ് ഏജൻസിയായ കെഎഫ്ഡബ്ല്യു ഫണ്ട് ചെയ്ത 1771 ബസുകളില്‍ നിന്ന് 402 എണ്ണം തമിഴ്‌നാട് പൊതു ഗതാഗതം നിയന്ത്രിക്കുന്ന ഏജൻസിയായ മെട്രോപൊളിറ്റൻ ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന് വിഹിതമായി ഓഗസ്റ്റ് 24ന് ലഭിക്കും. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ഒഴികെയുള്ളവയ്ക്കാകും ബാക്കിയുള്ള ബസുകള്‍ ലഭിക്കുക. വികലാംഗ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന വൈഷ്ണവി ജയകുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 900 – 950 എംഎം ഫ്ലോര്‍ ഉയരമുള്ള ബസുകള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഈ ബസുകള്‍ക്കായുള്ള ടെൻഡര്‍ ക്ഷണിച്ചിരുന്നില്ല. അതേസമയം, ഗ്രാമപ്രദേശങ്ങളിലേയ്ക്ക് വേണ്ടിയും സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന് വേണ്ടിയും 1000 ബസുകള്‍ വാങ്ങുന്നതിനായുള്ള ടെൻഡര്‍ ഈ മാസം 12ന് ക്ഷണിച്ചുതുടങ്ങും.