Home Featured ഒഡിഷ ട്രെയിന്‍ ദുരന്തം: അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കും

ഒഡിഷ ട്രെയിന്‍ ദുരന്തം: അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കും

by admin

ഭുവനേശ്വര്: ഒഡിഷയിലെ ബാലസോര് ട്രെയിന് ദുരന്തത്തില് മരിച്ച, ഇനിയും തിരിച്ചറിയപ്പെടാത്ത 28 മൃതദേഹങ്ങള് സംസ്കരിക്കും.

ഭുവനേശ്വര് മുനിസിപ്പല് കോര്പറേഷനാണ് നടപടി തുടങ്ങിയത്. ചൊവ്വാഴ്ച സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില് മൃതദേഹങ്ങള് കോര്പറേഷന് കൈമാറി സംസ്കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭുവനേശ്വര് എയിംസിലാണ് മൃതദേഹങ്ങള് സൂക്ഷിച്ചിരിക്കുന്നത്. സത്യനഗര്, ഭരത്പുര് എന്നിവിടങ്ങളിലാണ് സംസ്കാരം നടക്കുക. മുഴുവന് ദൃശ്യങ്ങളും ചിത്രീകരിക്കും. ജൂണ് രണ്ടിന് കോറമാന്ഡല്- എക്സ്പ്രസ്, ബംഗളൂരു-– -ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവ കൂട്ടിയിടിച്ചായിരുന്നു രാജ്യത്തെ നടുക്കിയ അപകടം.

You may also like

error: Content is protected !!
Join Our WhatsApp Group