Home Featured പിഞ്ചുമകനെയും അയല്‍ക്കാരിയെയും കുത്തിക്കൊന്നയാളെ നാട്ടുകാര്‍ അടിച്ചുകൊന്നു

പിഞ്ചുമകനെയും അയല്‍ക്കാരിയെയും കുത്തിക്കൊന്നയാളെ നാട്ടുകാര്‍ അടിച്ചുകൊന്നു

by admin

നബരംഗ്പൂര്‍: മദ്യപിച്ച്‌ ഭാര്യയുമായി വഴക്കിട്ടയാള്‍ 2 വയസുള്ള മകനെയും തടയാനെത്തിയ അയല്‍ക്കാരിയെയും കുത്തിക്കൊന്നു. വിവരമറിഞ്ഞ് കോപാകുലരായ നാട്ടുകാര്‍ പ്രതിയെ അടിച്ചുകൊന്നു. ഒഡിഷയിലെ നബരംഗ്പൂര്‍ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് .

രാധേ സാന്ത(35)യാണ് മകൻ ബോബി(2)യെയും അയല്‍ക്കാരി ജനേ സാന്ത(60)യെയും കുത്തിക്കൊന്നത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു.

രാധേ സാന്തയും ഭാര്യ മാലതിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെ മദ്യപിച്ച്‌ വഴക്കിട്ട് മാലതിയെ കുത്താൻ ശ്രമിക്കവേ അവര്‍ ഓടി രക്ഷപെട്ടു. കലിയടങ്ങാതെ രാധേ സാന്ത തന്റെ മകനെ കത്തി ഉപയോഗിച്ച്‌ തുടരെ കുത്തി. കരച്ചില്‍ കേട്ട് രക്ഷിക്കാൻ വന്നതായിരുന്നു അയല്‍ക്കാരി ജനേ സാന്ത. ഇവരെയും പ്രതി കുത്തിപ്പരിക്കേല്‍പിച്ചു. കുത്തേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചതായി പാപദഹനി സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ആദിത്യ സെൻ പറഞ്ഞു.

പൊലീസ് സ്ഥലത്ത് എത്തുമ്ബോഴേക്കും രാധേ സന്തയെ നാട്ടുകാര്‍ കീഴ്പ്പെടുത്തുകയും കൈകാലുകള്‍ ബന്ധിച്ച്‌ മര്‍ദിച്ച്‌ അവശനാക്കുകയും ചെയ്‌തിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ്ചെയ്ത ശേഷംകോരാപുട്ടിലെ എസ്‌.എല്‍.എൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌ മാര്‍ട്ടത്തിന് അയച്ചതായും കുടുംബ കലഹമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും സബ് ഡിവിഷണല്‍ ആദിത്യ സെൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group