Home Featured ബെംഗളൂരു യുവതിയെ ഒഡിഷ സ്വദേശി കൊലപ്പെടുത്തിയ നിലയില്‍; മൃതുദേഹം ഡ്രമ്മില്‍ സൂക്ഷിച്ചു

ബെംഗളൂരു യുവതിയെ ഒഡിഷ സ്വദേശി കൊലപ്പെടുത്തിയ നിലയില്‍; മൃതുദേഹം ഡ്രമ്മില്‍ സൂക്ഷിച്ചു

by admin

ബാംഗ്ലൂര്‍ : മഹാദേവപുരത്ത് നടന്ന ഇരുപത്തിയേഴുകാരിയുടെ കൊലപാതകത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഒഡിഷ സ്വദേശി പിടിയില്‍.

ബംഗ്ളൂരു സ്വദേശിയും മഹാദേവപുരത്ത് താമസിക്കുകയുമായിരുന്ന മഹാനന്ദി (27 ) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സി .വി രാമൻ നഗറിലെ ടെക് പാര്‍ക്കില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൃഷ്ണ ചന്ദ്ര സേഥി എന്ന ഒഡിഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹോദരിയോടൊപ്പം മഹാദേവപുരത്തെ മഹേശ്വരി നഗറില്‍ താമസിച്ചു വരികയായിരുന്ന യുവതിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് കാണാതെയാകുന്നത്. സഹോദരിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് മൃതുദേഹം പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ സമീപമുള്ള ഒരു ഡ്രമ്മില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് പറയുന്നത് ഇങ്ങനെയാണ്; പ്രതിയുടെ ഭാര്യവും കൊല്ലപ്പെട്ട യുവതിയും സഹോദരിയും അടുത്തുള്ള ഒരു പെട്രോള്‍ പമ്ബിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. കഴിഞ്ഞ വ്യാഴ്ച പ്രതിയുടെ ഭാര്യ പെട്രോള്‍ പമ്ബില്‍ ജോലിക്ക് പോയ സമയത്ത് മഹാനന്ദിയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു കയറ്റുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പീഡന ശ്രമത്തിനു എതിര്‍ത്ത യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെ മൃതുദേഹം യുവതിയുടെ താമസ സ്ഥലത്ത് ഒരു പ്ലാസ്റ്റിക് ഡ്രമ്മിലാക്കി പ്രതി കടന്നു കളയുകയായിരുന്നു.

പ്രതിയുടേതെന്നു കരുതുന്ന കാല്‍പ്പാദവും പ്രതി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ട മറ്റൊരു പെണ്‍കുട്ടിയുടെ സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം ചെയ്തു വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാതെ നിന്ന പ്രതി സംശയ നിഴലിലായിരുന്നു. പൊലീസിന്റെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മഹാദേവപുര പൊലീസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group