Home Featured ക്ഷേത്രത്തില്‍ നിന്നും ഉച്ചത്തില്‍ പാട്ട്: അന്‍പതുകാരന് ഹൃദയാഘാതം

ക്ഷേത്രത്തില്‍ നിന്നും ഉച്ചത്തില്‍ പാട്ട്: അന്‍പതുകാരന് ഹൃദയാഘാതം

by admin

ഒഡിഷ: ക്ഷേത്രത്തില്‍ നിന്നുള്ള ഉച്ചത്തിലുള്ള പാട്ടിനിടയില്‍ ഹൃദയാഘാതം മൂലം അന്‍പതുകാരന് ദാരുണാന്ത്യം. ഓഡിഷയിലെ റൗര്‍കേലയിലുള്ള സരസ്വതി ക്ഷേത്രത്തിനു സമീപമാണ് സംഭവം. ക്ഷേത്രത്തിനടുത്ത് ചായക്കട നടത്തുകയായിരുന്ന പ്രേംനാഥ് ബരഭയ്യയാണ് മരിച്ചത്.ക്ഷേത്രത്തില്‍ ആറാട്ട് ചടങ്ങുകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയില്‍ അമിത ശബ്ദത്തില്‍ പാട്ട് വയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് കുഴഞ്ഞുവീണ ബരഭയ്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം. സംഭവത്തില്‍ ഡിജെയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ രഘുനാഥ്പലി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ജനങ്ങള്‍ ഒത്തുകൂടി വലിയ പ്രതിഷേധമുണ്ടായി. ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group