Home covid19 നഴ്‌സിംഗ് – പാരാ മെഡിക്കൽ വിദ്യാർത്ഥികളെ വീട്ടിൽ വിടാതെ മംഗലാപുരത്തും സ്വകാര്യ കോളേജുകളുടെ പീഡനം ; കോവിഡ് ബാധിച്ചിട്ടും കരുണയില്ലാതെ മാനേജ്മെന്റുകൾ ; സഹായത്തിനായി വിദ്യാർത്ഥികൾ ബാംഗ്ലൂർ മലയാളി ന്യൂസിനെ ബന്ധപ്പെട്ടു

നഴ്‌സിംഗ് – പാരാ മെഡിക്കൽ വിദ്യാർത്ഥികളെ വീട്ടിൽ വിടാതെ മംഗലാപുരത്തും സ്വകാര്യ കോളേജുകളുടെ പീഡനം ; കോവിഡ് ബാധിച്ചിട്ടും കരുണയില്ലാതെ മാനേജ്മെന്റുകൾ ; സഹായത്തിനായി വിദ്യാർത്ഥികൾ ബാംഗ്ലൂർ മലയാളി ന്യൂസിനെ ബന്ധപ്പെട്ടു

by admin

മംഗളുരു : ബംഗളുരുവിലെ തുമകുരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ കോവിഡ് ബാധിച്ചിട്ടും വീട്ടിലേക്കു മടങ്ങാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി നടന്ന ഇടപെടലുകൾക്ക് ശേഷം മംഗളൂരുവിൽ ഉൾപ്പെടെ നിരവധി മലയാളി വിദ്യാർത്ഥികളാണ് ബാംഗ്ലൂർ മലയാളി വാർത്തയുമായി ബന്ധപ്പെടുന്നത് .

വിദ്യാർത്ഥികൾക്ക് കോവിഡ് ഡ്യുട്ടി ഉണ്ടായേക്കും എന്ന് പറഞ്ഞാണ് കോളേജ് മാനേജ്മെന്റുകൾ നാട്ടിലേക്ക് പോകാൻ അനുവദിക്കാത്തത് . യൂണിവേഴ്സിറ്റി സർക്കുലർ പ്രകാരം 3 ,4 വർഷ വിദ്യാർത്ഥികളെ നാട്ടിൽ വിടാൻ സാധിക്കില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട് . ഹോസ്റ്റലിലും , പുറത്തുമായി നൂറു കണക്കിന് വിദ്യാർത്ഥികളാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത് .

ലോക്ക്ഡൗൺ പ്രതിസന്ധി : ബേക്കറി ഉൾപ്പെടെയുള്ള കടകൾ അടച്ചു പൂട്ടി ബംഗളുരുവിലെ ‘മലയാളി ചേട്ടന്മാർ’
കണ്ടൈൻമെൻറ് സോണുകളിൽ ഉൾപ്പെടെ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ചിലവിനുള്ള പണം അയക്കുന്നതിനു പോലും രക്ഷിതാക്കൾ ബുദ്ധിമുട്ടുകയാണ് .

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പോലുള്ള സംഘടനകളുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുകയാണ് .

മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിങ് വിദ്യാർത്ഥികളെ നാട്ടിൽ പോകാനനുവദിക്കാതെ തുമകുരുവിലെ സ്വകാര്യ കോളേജ് തടഞ്ഞു വെച്ചു

തുമകുരുവിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വീഡിയോ വൈറലായതിനെ തുടർന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെ യുള്ള സംഘടനകളുടെ ഇടപെടലുകൾ ഉണ്ടാവുകയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമാന സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ വീടാണയാനുള്ള ശ്രമം തുടങ്ങിയത്

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage Contact: +91 80954 70818 www.gharperaho.in

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group