ബെംഗളൂരു: ബിഎസ്‍സി നേഴ്സിങ് പ്രവേശനത്തില്‍ ക്രമക്കേടു വരുത്തിയ ബെംഗളൂരുവിലെ കലബുറഗിയിലുള്ള മദര്‍ മേരി കോളജ്, വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.
10 വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഉത്തരവിട്ടത്. കോളജിനെതിരെ നടപടി സ്വീകരിക്കാൻ രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സമയപരിധിക്ക് ശേഷമാണ് കോളജ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷൻ നല്‍കിയത്. സര്‍വകലാശാല വെബ്സൈറ്റില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യാതിരുന്നതിനാല്‍ പരീക്ഷയെഴുതാൻ അവസരം ലഭിച്ചില്ല. പക്ഷെ, കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുടെ പേര് ചേര്‍ത്ത് വ്യാജ അഡ്മിഷൻ രജിസ്റ്റര്‍ തയ്യാറാക്കി.
സാങ്കേതിക കാരണങ്ങളാലാണ് വെബ്സൈറ്റില്‍ അപ‍്‍ലോഡ് ചെയ്യാൻ കഴിയാതിരുന്നതെന്ന് പറഞ്ഞ് വിവരങ്ങള്‍ ചേര്‍ക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കോളജ് കോടതിയെ സമീപിച്ചു. എന്നാല്‍, വീഴ്ച്ച സംഭവിച്ചത് കോളജിന്റെ ഭാഗത്തുനിന്നാണെന്ന് കണ്ടെത്തി കോടതി നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടു.
വില റോക്കറ്റു പോലെ; ചെന്നൈയില്‍ ഇന്നു മുതല്‍ റേഷന്‍ കടകള്‍ വഴി തക്കാളി, കിലോക്ക് 60 രൂപ
ചെന്നൈ: തക്കാളി വില റോക്കറ്റു പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. കിലോക്ക് 100 രൂപ മുതല്‍ 130 വരെയാണ് തക്കാളി വില്‍ക്കുന്നത്.
വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ കിലോക്ക് 60 രൂപ നിരക്കില്‍ തക്കാളി ലഭ്യമാകും.
സഹകരണ മന്ത്രി കെ.ആര്‍ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാരിന്‍റെ തീരുമാനം. ”ചൊവ്വാഴ്ച മുതല്‍ നഗരത്തിലുടനീളമുള്ള 82 പൊതുവിതരണ കടകളിലോ (പിഡിഎസ്) റേഷൻ കടകളിലോ കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി വില്‍ക്കും.വരും ദിവസങ്ങളില്‍ ചെന്നൈ ഒഴികെയുള്ള ജില്ലകളിലെ എല്ലാ റേഷൻ കടകളിലും തക്കാളി വിതരണം ചെയ്യും. രാജ്യത്തുടനീളം തക്കാളിയുടെ വില വര്‍ദ്ധിച്ചു, കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് വിപണി വിലയുടെ പകുതി വിലയ്ക്ക് വില്‍ക്കാൻ ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.ഓരോ വര്‍ഷവും, ഒരു പ്രത്യേക സീസണില്‍, തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുമെങ്കിലും, ഭാവിയില്‍ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും തടയാൻ നടപടികള്‍ സ്വീകരിക്കും” പെരിയക്കുറുപ്പന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും തക്കാളി വില കത്തിക്കയറുകയാണ്. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളില്‍ വിപണി വിലയുടെ പകുതിക്ക് തക്കാളി വില്‍ക്കാൻ ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പകുതി വിലയ്ക്ക് പച്ചക്കറി ലഭ്യമാകുന്നതിനാല്‍, 65-ഓളം ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളില്‍ എത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റോക്ക് തീര്‍ന്നു, “മന്ത്രി പറഞ്ഞു.ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്ബേട് പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളിക്ക് പുറമെ പച്ചമുളകും റെക്കോര്‍ഡ് വിലയിലാണ്.കോയമ്ബേട് മാര്‍ക്കറ്റില്‍ സ്റ്റോക്കില്‍ വൻ ഇടിവുണ്ടായതിനാല്‍ നിലവില്‍ കിലോയ്ക്ക് 100 രൂപയ്ക്കാണ് പച്ചമുളക് വില്‍ക്കുന്നതെന്ന് മൊത്തവ്യാപാരി ടി മുത്തുകുമാര്‍ പറഞ്ഞു.
നഗരത്തില്‍ പ്രതിദിനം 200 ടണ്‍ പച്ചമുളക് ആവശ്യമാണ്.”ആന്ധ്രപ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് മുഴുവൻ വിതരണവും വരുന്നത്. കഴിഞ്ഞ ആഴ്‌ചയില്‍ സ്റ്റോക്ക് 80 ടണ്ണായി കുറഞ്ഞു, അതുമൂലം വില ഉയര്‍ന്നു,” മുത്തുകുമാര്‍ കൂട്ടിച്ചേര്‍ത്തു.