Home Featured വനിതാ ഗുസ്തിക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബംഗളുരുവില്‍ കന്യാസ്ത്രീകളുടെ റാലി

വനിതാ ഗുസ്തിക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബംഗളുരുവില്‍ കന്യാസ്ത്രീകളുടെ റാലി

by admin

ബംഗളുരു: നീതിക്കുവേണ്ടി സമരം ചെയ്യുന്ന ഗുസ്തിക്കാര്‍ക്ക് ബാംഗ്ലൂരിലെ കന്യാസ്ത്രീകളുടെ ഐക്യദാര്‍ഢ്യം . വനിതാ ഗുസ്തിക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച്‌ റാലി നടത്തിയ അവര്‍ കത്തുമയച്ചു. ‘പ്രിയ യുവതികളേ, പുരുഷാധിപത്യത്തെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടതിനും നിങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനായി പോരാടുന്നതിനും കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇൻ ഇന്ത്യ [CRI] യുടെ സ്ത്രീകളും പുരുഷന്മാരും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ജോലിസ്ഥലത്തും അയല്‍പക്കങ്ങളിലും പൊതു ഇടങ്ങളിലും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായ സ്ത്രീകള്‍ക്ക് നിങ്ങള്‍ ഒരു മാതൃകയാണെന്നും ’കത്തില്‍ പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ക്കും വികസനത്തിനും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിന് വേണ്ടിയുള്ള നിലകൊള്ളുന്ന സംഘടനയാണ് സിആര്‍ഐ.

You may also like

error: Content is protected !!
Join Our WhatsApp Group