Home Uncategorized യശ്വന്ത്പൂര്‍-കൊച്ചുവേളി-യശ്വന്ത്പൂര്‍ എ.സി എക്സ്പ്രസിന്റെ നമ്ബറില്‍ മാറ്റം

യശ്വന്ത്പൂര്‍-കൊച്ചുവേളി-യശ്വന്ത്പൂര്‍ എ.സി എക്സ്പ്രസിന്റെ നമ്ബറില്‍ മാറ്റം

by admin

യശ്വന്ത്പൂർ- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)- യശ്വന്ത്പൂർ എ.സി വീക്ക്‍ലി എക്സ് പ്രസിന്റെ (22677/22678) നമ്ബറില്‍ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.മാർച്ച്‌ ആറു മുതല്‍ യശ്വന്ത്പൂർ- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വീക്ക്‍ലി എക്സ്പ്രസ് 22677 നമ്ബറിന് പകരം 16561 എന്ന നമ്ബറിലും മാർച്ച്‌ ഏഴു മുതല്‍ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – യശ്വന്ത്പൂർ വീക്ക്‍ലി എക്സ്പ്രസ് 22678 നമ്ബറിന് പകരം 16552 നമ്ബറിലുമാണ് സർവിസ് നടത്തുക.

നിലവിലെ സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാവില്ല.ചെന്നൈ സെൻട്രല്‍- മൈസൂരു-ചെന്നൈ സെൻട്രല്‍ പ്രതിദിന എക്സ്പ്രസ് 12609 /12610 എന്ന നമ്ബറില്‍നിന്ന് 16551 / 16552 നമ്ബറിലേക്കും ചെന്നൈ സെൻട്രല്‍- എസ്.എസ്.എസ് ഹുബ്ബള്ളി വീക്ക്‍ലി എക്സ്പ്രസ് 17311/ 17312 നമ്ബറില്‍നിന്ന് 20679/20680 നമ്ബറിലേക്കും മാറും. മാർച്ച്‌ മുതലാണ് ഈ മാറ്റം.

200 പോലിസുകാരുടെ സംരക്ഷണയില്‍ വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് പോയി ദലിത് യുവാവ്

കനത്ത പോലിസ് സുരക്ഷയില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള വരന്‍ കുതിരപ്പുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് പോയി.രാജസ്ഥാനിലെ അജ്മീറിലാണ് ദലിത് വിഭാഗത്തില്‍ നിന്നുള്ള വിജയ് റെഗാര്‍ റോഡെ എന്ന യുവാവും ലവേര ഗ്രാമത്തിലെ അരുണയും 200 പോലിസുകാരുടെ കാവലില്‍ വിവാഹിതരായത്. വിവാഹത്തിന്റെ ഭാഗമായുള്ള, വരന്‍ കുതിരപ്പുറത്തു പോവുന്ന ബിന്ദോളി എന്ന ചടങ്ങ് ഗ്രാമത്തിലെ സവര്‍ണര്‍ തടയുമെന്ന ആശങ്കയുള്ളതിനാലാണ് പോലിസ് സംരക്ഷണം തേടിയതെന്ന് അരുണയുടെ പിതാവ് നാരായണ്‍ ഖോര്‍വാല്‍ പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും പോലിസിന്റെയും നിര്‍ദേശപ്രകാരം വിവാഹചടങ്ങില്‍ പടക്കം പൊട്ടിക്കുന്നതും ഡിജെയും ഒഴിവാക്കി.

ദലിത് വിഭാഗത്തില്‍ നിന്നുള്ള വധൂ-വരന്‍മാര്‍ കുതിരപ്പുറത്ത് കയറുന്നതിന് എതിരെ നിലപാടുള്ളവരാണ് പ്രദേശത്തെ സവര്‍ണവിഭാഗക്കാര്‍. പലപ്പോഴും ആക്രമണങ്ങളും നടക്കാറുണ്ട്. 2005ല്‍ തന്റെ സഹോദരി സുനിതയുടെ വിവാഹത്തിലും പ്രശ്‌നമുണ്ടായെന്ന് നാരായണ്‍ ഖോര്‍വാല്‍ പറഞ്ഞു. തുടര്‍ന്ന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. എന്നാല്‍, കുതിരയുടെ ഉടമ പിന്‍മാറി. പിന്നീട് ജീപ്പിലാണ് വരന്‍ സുനിതയുടെ വീട്ടിലേക്ക് പോയത്.

You may also like

error: Content is protected !!
Join Our WhatsApp Group