ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാന നഗർ കരയോഗം കുടുംബ സംഗമം ‘സ്നേഹ സംഗമം 2025’ കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെൻ്റെറിൽ നടന്നു. ചെയർമാൻ ആർ.ഹരീഷ് കുമാർ ഉദ്ഘടനം ചെയ്തു, എസ്.ജി.നാഗരാജ്, ഡോ. ഷർമിള.വാണിനാഥ് റെഡ്ഡി റെനാറ്റി എന്നിവർ വിശിഷ്‌ടാതിഥികളായിരുന്നു.
കരയോഗം പ്രസിഡൻ്റ് കേശവൻ നായർ, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ബാലകൃഷ്ണൻ നമ്പ്യാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.രാമകൃഷ്ണൻ, കൺവീനർ പ്രഭാകരൻ പിള്ള, വനിതാ വിംഗ് പ്രസിഡന്ററ് ആനന്ദവല്ലി കെ നായർ, സ്ത്രീശക്തി വിംഗ് സെക്രട്ടറി വിജയ. കെ. എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഇല്യൂഷൻ-കം-മാജിക് ഷോ, നൃത്ത നാടകം, ഗാനമേള, നാടൻപാട്ട്, സ്റ്റാൻഡ്-അപ്പ് കോമഡി ഷോ എന്നിവ അരങ്ങേറി.
ഫൈവ് സ്റ്റാര്‍’ കേരളം; രാജ്യത്ത് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേരളത്തില്‍
രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ കേരളത്തിലുണ്ട്.ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളമാണ് മുന്നില്‍. ടൂറിസംമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്ന കേരളത്തിന് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണിവ.രാജ്യത്തെ 761 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 94 എണ്ണവും കേരളത്തിലാണ്-12 ശതമാനം.
മഹാരാഷ്ട്രയും (86) ഗുജറാത്തുമാണ് (76) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 1006. ഇതില്‍ 607 എണ്ണവും കേരളത്തില്‍. ഇന്ത്യയിലെ ആകെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ 60.34 ശതമാനം വരുമിത്. ഗുജറാത്തില്‍ 120, മഹാരാഷ്ട്രയില്‍ 69 എണ്ണം. 705 ഫോർ സ്റ്റാർ ഹോട്ടലുകളില്‍ 420 എണ്ണവും കേരളത്തിലാണ്, 59.57 ശതമാനം. ഗുജറാത്താണ് (61) രണ്ടാംസ്ഥാനത്ത്, മഹാരാഷ്ട്ര (36) മൂന്നാംസ്ഥാനത്ത്.
മൂന്നുവിഭാഗങ്ങളിലുമായി ആകെയുള്ള 2472 സ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. ഹോട്ടലുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി സ്റ്റാർപദവി നല്‍കുന്ന കേന്ദ്ര ടൂറിസംവകുപ്പിന്റെ കണക്കിലാണ് കേരളത്തിലെ സ്റ്റാർകുതിപ്പ് പറയുന്നത്.കേരളത്തില്‍ ബാർ ലൈസൻസ് കിട്ടണമെങ്കില്‍ ത്രീസ്റ്റാർപദവിയിലുള്ള സൗകര്യം വേണമെന്നതും ഇതിന് കാരണമായിട്ടുണ്ട്. ടൂറിസംമന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അപ്രൂവല്‍ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റിയാണ് സ്റ്റാർപദവി നല്‍കുന്നത്.