ബംഗളൂരു: കർണാടകയിലെ സ്കൂള്‍ വിദ്യാർഥികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം റാഗി മാള്‍ട്ട് നല്‍കുന്ന പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. നിലവില്‍ ആഴ്ചയില്‍ അഞ്ചുദിവസം നല്‍കിവരുന്ന പാല്‍ ഇനി രണ്ടു ദിവസമാണ് ലഭിക്കുക. എല്ലാ സർക്കാർ സ്കൂളുകളിലെയും ഒമ്ബത്,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് മുട്ട, നേന്ത്രപ്പഴം എന്നിവയും നല്‍കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ പറഞ്ഞു.