നാല് വന്ദേഭാരത് എക്‌സ്പ്രസുകളാണ് ശനിയാഴ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. മോദിയുടെ മണ്ഡലമായ ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 8.15നാകും ഫ്‌ളാഗ് ഓഫ്. ബനാറസ്-ഖജുറാഹോ, ലഖ്‌നൗ-സഹാറന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് കേരളത്തിലേതിന് പുറമെ സര്‍വീസ് തുടങ്ങുക.എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് എട്ട് മണിക്കൂര്‍ 40 മിനുട്ടിലാണ് സര്‍വീസ് പൂര്‍ത്തിയാക്കുക. ടിക്കറ്റ് നിരക്ക് ഉടന്‍ റെയില്‍വെ പരസ്യപ്പെടുത്തും. ശനിയാഴ്ച ഫ്‌ളാഗ് ഓഫ് നടക്കുമെങ്കിലും 14ന് ശേഷമാകും ദിനേനയുള്ള സര്‍വീസ് ഈ ട്രെയിന്‍ ആരംഭിക്കുക എന്നാണ് വിവരം. ഒമ്ബത് സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരിക്കും.ബനാറസില്‍ നിന്ന് ഖജുറാഹോയിലേക്കുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കൂടി ഫ്‌ളാഗ് ഓഫ് ചെയ്യുന്നുണ്ട്. നിലവില്‍ ഈ റൂട്ടില്‍ ചില സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിനേക്കാള്‍ രണ്ട് മണിക്കൂര്‍ 40 മിനുട്ട് കുറവായിരിക്കും വന്ദേഭാരതിന്റെ സമയം. ഉത്തര്‍ പ്രദേശിനെയും മധ്യപ്രദേശിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ ഇരുസംസ്ഥാനങ്ങളിലെയും മത-ടൂറിസ കേന്ദ്രങ്ങളിലൂടെയാണ് സര്‍വീസ് നടത്തുക.ലഖ്‌നൗവില്‍ നിന്ന് സഹാറന്‍പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് 7 മണിക്കൂര്‍ 45 മിനുട്ടില്‍ സര്‍വീസ് പൂര്‍ത്തിയാക്കും. മറ്റു ട്രെയിനുകളേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ എത്തും. ഹരിദ്വാറിലേക്ക് എളുപ്പം എത്താന്‍ സഹായിക്കുന്ന ട്രെയിന്‍ കൂടിയാണിത്. മധ്യ-പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിനെ ബന്ധിപ്പിക്കുന്ന ഈ വന്ദേഭാരത് എക്‌സ്പ്രസ് ഉത്തരാഖണ്ഡ് യാത്രക്കാര്‍ക്കും ഉപകാരപ്പെടും.പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് 6 മണിക്കൂര്‍ 40 മിനുട്ടിലാണ് ഓടിയെത്തുക. ഫിറോസ്പൂര്‍, ബതിന്‍ഡ, പാട്യാല തുടങ്ങിയ പഞ്ചാബിലെ നഗരങ്ങളിലൂടെയാകും യാത്ര. വ്യാപാരം, ടൂറിസം തുടങ്ങിയവയ്ക്ക് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ട്രെയിന്‍ പുതിയ തൊഴില്‍ അന്വേഷകര്‍ക്കും നേട്ടമാകും.കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വന്ദേഭാരത് പോകുന്നത് തമിഴ്‌നാട്ടിലൂടെയാണ്. അതുകൊണ്ടുതന്നെ മൂന്ന് സംസ്ഥാനങ്ങനെ ബന്ധിപ്പിച്ചാകും എറണാകുളം-ബെംഗളൂരു വന്ദേഭാരതിന്റെ യാത്ര. എട്ട് കോച്ചുകളാണുള്ളത്. എട്ട് മണിക്കൂര്‍ 40 മിനുട്ടിലാകും ഓടിയെത്തുക. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ആദ്യ സര്‍വീസ് എറണാകുളം സൗത്തില്‍ നിന്നായിരിക്കും.ബെംഗളൂരു എറണാകുളം വന്ദേഭാരതിന്റെ നമ്ബര്‍ 26651 ആണ്. രാവിലെ 5.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കെആര്‍ പുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നീ സ്റ്റേഷനുകള്‍ പിന്നിട്ടാണ് 1.50ന് എറണാകുളത്തെത്തുക. ഓരോ സ്‌റ്റോപ്പിനിടയിലും ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്. എറണാകുളം ബെംഗളൂരു വന്ദേഭാരതിന്റെ നമ്ബര്‍ 26652 ആണ്. ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തും.