Home കേരളം ഒന്നും രണ്ടുമല്ല, 50 ലക്ഷം! വൃദ്ധദമ്ബതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ബാങ്ക് മാനേജറുടെ ഇടപെടലില്‍ ആശ്വാസം, പണം പോയില്ല

ഒന്നും രണ്ടുമല്ല, 50 ലക്ഷം! വൃദ്ധദമ്ബതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ബാങ്ക് മാനേജറുടെ ഇടപെടലില്‍ ആശ്വാസം, പണം പോയില്ല

by admin

കോട്ടയം : വെർച്വല്‍ അറസ്റ്റിലൂടെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശികളായ വൃദ്ധദമ്ബതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം കോട്ടയം സൈബർ പോലീസിന്റെയും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറുടേയും സമയോചിതമായ ഇടപെടീലിലുടെ തടഞ്ഞു.ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്ബതികളുടെ അക്കൌണ്ട് മുഖേന പരിധിയില്‍ കവിഞ്ഞുള്ള സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടത്തിയെന്നും വെർച്വല്‍ അറസ്റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ് ആപ്പ് വഴി വീഡിയോ കോളില്‍ വന്ന തട്ടിപ്പുകാര്‍ അറിയിക്കുകയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകാതിരിക്കാൻ 50 ലക്ഷം രൂപ നല്‍കിയാല്‍ ഒഴിവാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.അതിൻ പ്രകാരം ഇന്നലെ ചങ്ങനാശ്ശേരി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിച്ച്‌ രാജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഐ സി ഐ സി ഐ ബാങ്കിലുള്ള അക്കൌണ്ടിലെയ്ക്ക് അയയ്കുവാൻ ബാങ്ക് മാനേജരെ സമീപിച്ചു.സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ ഐ സി ഐ സി ഐ ബാങ്കുമായി ബന്ധപ്പെടുകയും പ്രസ്തുത അക്കൌണ്ട് ഫ്രോഡ് അക്കൌണ്ട് ആണെന്ന് മനസിലാക്കിയ ശേഷം ഇടപാട് നടത്താതെ തിരിച്ചയയ്ക്കുകയും ചെയ്തു.എന്നാല്‍ ഇന്ന് വീണ്ടും ദമ്ബതികള്‍ ബാങ്കിലെത്തി സ്വന്തം ഐ സി ഐ സി ഐ ബാങ്ക് അക്കൌണ്ടിലേയ്ക്ക് 50 ലക്ഷം രൂപ ട്രാൻസാക്ഷൻ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിക്കുകയും ഈ വിവരം ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് & റീജിയണല്‍ മാനേജർ ജയചന്ദ്രൻ കെ ടി സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച്‌ യെ അറിയിച്ചതനുസരിച്ച്‌ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എയുടെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ എത്തി വൃദ്ധദമ്ബതികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group