Home തിരഞ്ഞെടുത്ത വാർത്തകൾ കൈയും വീശിയല്ല പുറത്തേക്ക്! സര്‍ക്കാര്‍ ജോലിക്കാരൻ; ലക്ഷങ്ങളുടെ സമ്മാനം കാത്തിരിക്കുന്നു; ഫോണ്‍ മുതല്‍ വീട്ട് ഉപകരണങ്ങളും പ്രതിഫലവും

കൈയും വീശിയല്ല പുറത്തേക്ക്! സര്‍ക്കാര്‍ ജോലിക്കാരൻ; ലക്ഷങ്ങളുടെ സമ്മാനം കാത്തിരിക്കുന്നു; ഫോണ്‍ മുതല്‍ വീട്ട് ഉപകരണങ്ങളും പ്രതിഫലവും

by admin

ഇ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പോസ്റ്റുകളില്‍ അധികവും ബിഗ് ബോസിലെ അനീഷ് ആണ് താരം. ഒരു കോമണർ ആയി എത്തി താര ജാഡകള്‍ ഒന്നുമില്ലാതെ നിന്ന അനീഷ് തീർത്തും സത്യസന്ധനായി തന്നെയാണ് ഷോയില്‍ നിന്നത് എന്ന് ഷോയില്‍ ഉള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.പരസ്പരം പോര് വിളിച്ചും തമ്മില്‍ പാര വച്ചുംഷോയ്ക്ക് ഉള്ളില്‍ നിന്ന പല ടീമിനെതിരെയും അനീഷ് തന്റെ നിലപട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പിആറും ഇല്ലാതെയാണ് അദ്ദേഹം ഷോയില്‍ നിന്നത് എന്നാണ് പ്രിയപെട്ടവരുടെ വാദം. അതേസമയം ഷോയില്‍ നിന്നും വലിയ വോട്ടുകളുടെ വ്യത്യാസം കൊണ്ടല്ല അനീഷ് ഔട്ട് ആയത്.സെലിബ്രിറ്റി ആയതുകൊണ്ട് അനുമോള്‍ക്ക് വോട്ട് കൂടി എന്നതിനേക്കാള്‍ റീ എൻട്രികളില്‍ ആടി ഉലഞ്ഞ ബിഗ് ബോസ് വീട്ടില്‍ നിന്നും അനുമോള്‍ക്ക് കൂടുതല്‍ ആനുകൂല്യം ആരാധകരുടെ ഭാഗത്തുനിന്നും കിട്ടി എന്നതാകാം വാസ്തവം. അഖില്‍ മാരാരുടെ വാക്കുകള്‍ കടം എടുത്താല്‍ റീ എൻട്രികളും ചില സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസേർസും അനുമോളുടെ വിജയം ഉറപ്പിച്ചു കൊടുത്തു എന്ന് പറയേണ്ടി വരും.

ഷോയില്‍ ഉണ്ടായിരുന്ന പലർക്കും അനുമോളുടെ വിജയത്തെ ആ സെൻസില്‍ അംഗീകരിക്കാൻ ആകില്ല എങ്കിലും നിറഞ്ഞ മനസ്സോടെയാണ് അനീഷ് അനുമോളുടെ വിജയത്തെ എടുത്തതും. ഗെയിം ഷോ അതിനെ ആ രീതിയില്‍ ഉള്‍ക്കൊളളാൻ ആണ് ഈ കോടന്നൂർ കാരന് ഇഷ്ടം.സർക്കാർ ജോലിയില്‍ നിന്നും കുറച്ചധികം കാലത്തേക്ക് ലീവ് എടുത്ത അനീഷ് ബിഗ് ബോസിന് വേണ്ടിയുള്ള പരിശ്രമത്തില്‍ ആയിരുന്നു അങ്ങനെയാണ് മൈജി കോണ്ടസ്റ്റ് വഴി അനീഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. ആദ്യ ദിവസം മുതല്‍ക്കേ ഇയാള്‍ കട്ട ബോറൻ ആണെന്നും അനീഷിനെ അതിനീചമായ വാക്കുകള്‍ കൊണ്ടാണ് ചിലർ വരവേറ്റത് എങ്കില്‍ അങ്ങനെ പറഞ്ഞവരെകൊണ്ട് ഇയാള്‍ നല്ലൊരു മനുഷ്യൻ ആണെന്ന് അനീഷ് തിരിച്ചു പറയിപ്പിച്ചതില്‍ ആണ് അദ്ദേഹത്തിന്റെ വിജയം.അനീഷിന് വിജയിയേക്കാള്‍ വലിയ വോട്ടിങ് വ്യത്യാസം ഇല്ലെന്നും 42.7%വും വോട്ട് അദ്ദേഹത്തിനാണ് ലഭിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

വിജയിയുടെ അത്രയും തുക അനീഷിന് ലഭിച്ചില്ല എങ്കില്‍ തന്നെയും നല്ലൊരു തുകയുടെ സമ്മാനങ്ങള്‍ അനീഷിന് ലഭിക്കും ഷോയില്‍ നൂറുദിവസം നിന്നതിന്റെ പ്രതിഫലവും. മാത്രമല്ല ഷോയില്‍ നിന്നും പുറത്തിറങ്ങുന്ന അനീഷിന് നേട്ടങ്ങളുടെ ദിനങ്ങള്‍ ആകും വരുന്നത് എന്ന കാര്യത്തില്‍ സംശയമേ വേണ്ട ഒപ്പം അദ്ദേഹം അറിയപെടുന്നത് ഇനി ബിഗ് ബോസ് താരം എന്ന ലേബലിലും.”അനീഷേട്ടൻ ഒരു ലിമിറ്റിന് അപ്പുറം ഇവിടെ ആരോടും വഴക്ക് ഉണ്ടാക്കിയിട്ടില്ല. വ്യക്തിഹത്യ ചെയ്തിട്ടില്ല,” അക്ബർ പോകുന്നതിന് മുൻപ് പറഞ്ഞ ഈ വാക്കുകള്‍ കൊണ്ടാണ് ഇപ്പോള്‍ അനീഷിനെ സോഷ്യല്‍ മീഡിയ വരവേല്‍ക്കുന്നത്. ജനലക്ഷങ്ങളില്‍ ആണ് അനീഷിന്റെ സ്ഥാനം എന്ന കാര്യത്തില്‍ ആർക്കും സംശയമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group