ബെംഗളൂരു നഗരത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള നോർത്ത് ഇന്ത്യന്‍ ടെക്കിയുടെ കുറിപ്പ് വൈറലാകുന്നു. ഡല്‍ഹി അടക്കമുള്ള പല ഉത്തരേന്ത്യന്‍ നഗരങ്ങളേക്കാള്‍ മികച്ച ഡല്‍ഹിയാണെന്നാണ് യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചത്.ഇതിന് വ്യക്തമായ 5 കാരണങ്ങളും അദ്ദേഹം നിരത്തുന്നു. 2022-ന്റെ മധ്യത്തില്‍ ഡല്‍ഹിയില്‍ മൂന്ന് വർഷം ചെലവഴിച്ച ശേഷം ബെംഗളൂരുവിലേക്ക് മാറിയത് തന്റെ ജീവിതത്തെ വലിയ തോതില്‍ മാറ്റി മറിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു.ഡല്‍ഹിയിലെ തിരക്കേറിയ, ഒരേപോലുള്ള ജീവിതരീതിയില്‍ നിന്ന് ബെംഗളൂരുവിന്റെ സമ്ബന്നവും വൈവിധ്യവുമായ ജീവിതശൈലിയിലേക്കുള്ള മാറ്റം എന്നെ അത്ഭുതപ്പെടുത്തി.
ജോലിക്കായി എത്തിയ ഞാൻ, ഇവിടുത്തെ വളർച്ച, ബഹുമാനം, ജീവിതനിലവാരം എന്നിവയൊക്കെ കണ്ട് അത്ഭുതപ്പെട്ടുപോയി. ബെംഗളൂരു ശരിക്കും വ്യത്യസ്തമാണെന്ന് പറയുന്ന അദ്ദേഹം നഗരത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളും കുറിക്കുന്നു.
പബ്ബിന് പുറത്തെ ലോകം : എന്റെ ബെംഗളൂരു ജീവിതം തുടങ്ങിയപ്പോള്‍, ജോലിയും വാരാന്ത്യങ്ങളിലെ പാർട്ടികളും മാത്രമായിരുന്നു ജീവിതം. ഒരു ദിവസം, കോറമംഗലയിലെ ഒരു പബില്‍ വച്ച് എന്റെ കന്നഡിഗ സുഹൃത്ത് പറഞ്ഞു: “ഈ ക്ലബ്ബില്‍ കന്നഡിഗ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ ഉണ്ടാകില്ല.” ആദ്യം അത് ഒരു സാധാരണ പരാമർശമായി തോന്നി. പക്ഷേ, പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോള്‍ അവൻ പറഞ്ഞത് ശരിയായിരുന്നു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നോ പശ്ചിമ ബംഗാളില്‍ നിന്നോ ഒഡീഷയില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ മുംബൈയില്‍ നിന്നോ ഉള്ളവരാണ് അവിടെ കൂടുതലും. ഈ ഒരു നിരീക്ഷണം എന്റെ വാരാന്ത്യ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു. മൂന്ന് വർഷത്തിന് ശേഷം, ഞാൻ ആ ജീവിതരീതിയില്‍ നിന്ന് പൂർണമായി മാറി, ഇവിടുത്തെ സംസ്കാരത്തിന്റെ ആഴം മനസ്സിലാക്കി.
സർക്കാർ പിന്തുണ : കർണാടക സർക്കാർ യുവാക്കള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. തൊഴില്‍, വിനോദം, മിതമായ സിനിമാ ടിക്കറ്റ് വിലകള്‍ എന്നിവയില്‍ ഇത് പ്രകടമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും സർക്കാർ ആളുകളുടെ നിലനില്‍പ്പ് പോലും ശ്രദ്ധിക്കാത്തതായി തോന്നും. ബെംഗളൂരുവില്‍, യുവാക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉണ്ടെന്ന് തോന്നുന്നു, ഇത് ജീവിതത്തെ കൂടുതല്‍ എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.
ജോലിസ്ഥലത്തെ സ്വാതന്ത്ര്യം : ഡല്‍ഹി/എൻസിആറില്‍, ജോലിസ്ഥലങ്ങള്‍ മൈക്രോമാനേജ്മെന്റിന്റെ കേന്ദ്രങ്ങളാണ്. ജോലി എത്ര മികച്ചതാണെങ്കിലും, ഫോണ്‍ നോക്കാൻ പാടില്ല, അഞ്ച് മിനിറ്റ് വൈകിയാല്‍ പോലും പ്രശ്നമാണ്, വിശ്രമിക്കാൻ പോലും സ്വാതന്ത്ര്യമില്ല. ബെംഗളൂരുവില്‍? ഔദ്യോഗികമായി “ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍” എന്ന് പറഞ്ഞാലും, ഞാൻ വർഷത്തില്‍ ആറ് മാസം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നു. എന്റെ കഴിവുകളും ജോലിയിലെ റിസല്‍ട്ടും മാത്രമാണ് ഇവിടെ പ്രധാനം. അല്ലാതെ ഓഫീസിലെ സാന്നിധ്യമല്ല.
മികച്ച സൗകര്യങ്ങള്‍ : ബെംഗളൂരു വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവയുടെ കേന്ദ്രമാണ്. ഇന്ത്യയിലെ മറ്റ് പല നഗരങ്ങളിലും ഇത്തരം ഒരു സമന്വയം കണ്ടെത്തുക പ്രയാസമാണ്. ജോലിക്ക് വേണ്ടി മാത്രം എത്തിയ ഞാൻ, ഇവിടുത്തെ വളർച്ച, ബഹുമാനം, ജീവിതനിലവാരം എന്നിവയാല്‍ ആകർഷിക്കപ്പെട്ടു. ബെംഗളൂ ശരിക്കും ഒരു വ്യത്യസ്ത അനുഭവമാണ്.യുവാവിന്റെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കഴിഞ്ഞു. പലരും യുവാവിനോട് യോജിക്കുകയാണ് ചെയ്യുന്നത്. “
നിങ്ങള്‍ക്ക് നഷ്ടമായ ഒരു കാര്യം ഇവിടെയുള്ള ആളുകള്‍ എത്ര നല്ലവരാണ് എന്നതാണ്. ഉത്തരേന്ത്യൻ നഗരങ്ങളില്‍, നിങ്ങള്‍ക്ക് ധാരാളം കൊള്ളക്കാരേയും പിടിച്ചു പറിക്കാരേയും കാണാം. കൂടാതെ, വീട്ടുജോലിക്കാർ, പാചകക്കാർ, ഡ്രൈവർമാർ തുടങ്ങിയ സർവീസ് ക്ലാസ് ആളുകളോടുള്ള പൊതുവായ പെരുമാറ്റവും മികച്ചതാണ്,” ഒരു ഉപയോക്താവ് കമന്റില്‍ രേഖപ്പെടുത്തി.