ബെംഗളുരു: മറുനാടൻ മലയാളികളുടെ ചികിത്സയ്ക്കായി മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്ന് നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമ കൃഷ്ണൻ, നോർക്ക സംഘടിപ്പിച്ച കർണാടക പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ഇതുൾപ്പെടെ വിദേശ മലയാളികൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെയും ഉൾപ്പെടുത്തും.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.ലോക കേരള സഭയും പ്രവാസി ഭദ്രത പദ്ധതിയുമൊക്കെ ഇതിന് ഉദാഹരണമാണ്.നഗരത്തിലെ മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനകളുടെ കൂട്ടായ പ്രവർത്തനം വേണമെന്നും പി.ശ്രീരാമകഷ്ണൻ പറഞ്ഞു.
നോർക്ക ബെംഗളൂരു ഡവലപ്മെന്റ് ഓഫിസർ റീസ് രഞ്ജിത്ത്, ലോകകേരള സഭാ പ്രതിനിധികളായ സി.പി.രാധാകൃഷ്ണൻ, സി.കുഞ്ഞപ്പൻ, കെ.പി ശശിധരൻ, ഫിലിപ്പ് ജോർജ്,ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ,കെഎംസിസി ജനറൽ സെക്രട്ടറി എംകെ നൗഷാദ്, മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു