Home Featured നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് • സമർപ്പിക്കാൻ 10 ദിവസം കൂടി മാത്രം

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് • സമർപ്പിക്കാൻ 10 ദിവസം കൂടി മാത്രം

by admin

ബെംഗളൂരു : ഇതരസംസ്ഥാനങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ള പ്രവാസി മലയാളികൾക്കായി കേരളസർക്കാർ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 30-ന് അവസാനിക്കും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21 വരെയായിരുന്നു അപേക്ഷ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നത്.പിന്നീട് ഇത് 30 വരെ നീട്ടുകയായിരുന്നു. നോർക്ക റൂട്ട്സ് വെബ് സൈറ്റിന് ഒപ്പം ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനിലൂടെയും നോർക്ക കെയറിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.കുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് എന്നത് പ്രവാസി മലയാളികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.

ഇത് പരിഗണിച്ചാണ് സർക്കാർ നോർക്ക റൂട്ട്സ് മുഖേന ഇൻഷുറൻസ് പദ്ധതി രൂപനൽകിയത്. പ്രവാസികൾക്ക് വേണ്ടിയുള്ള ഫാമിലി ഫ്ളോട്ടർ പോളിസിയാണിത്. വിദേശത്തുള്ള മലയാളികൾക്കും കർണാടകം അടക്കം ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും നോർക്ക കെയറിൽ ചേരാം.ഒരുവർഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് പോളിസി പ്രകാരം ലഭിക്കുക. ആരോഗ്യ ഇൻഷുറൻസിന് ഒപ്പം അപകട മരണ ഇൻഷുറൻസ് പരിരക്ഷയും നോർക്ക കെയർ പോളിസി എടുത്തുന്നവർക്ക് ലഭിക്കും. 10 ലക്ഷം രൂപയാണ് അപകട ഇൻഷുറൻസ് പരിരക്ഷ. നോർക്കയുടെ തിരിച്ചറിയൽ- അപകട ഇൻഷുറൻസ് കാർഡുള്ളവർക്ക് (എൻആർകെ കാർഡ്) മാത്രമെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിലും ചേരാൻ സാധിക്കുകയുള്ളു.

പത്ത് ദിവസം കൂടി ബാക്കിയുള്ളതിനാൽ എൻആർകെ കാർഡ് എടുത്തതിന് ശേഷം നോർക്ക കെയറിൽ ചേരാൻ സാധിക്കും. അപേക്ഷ സമർപ്പിച്ച് ഒരു ദിവസം കഴിയുമ്പോൾ എൻആർകെ കാർഡ് നമ്പറും ഇ-കാർഡും ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നോർക്ക കെയറിൽ രജിസ്റ്റർ ചെയ്യാം. നോർക്ക വെബ് സൈറ്റ് മുഖേന എൻആർകെ കാർഡിനും നോർക്ക കെയർ ഇൻഷുറൻസിലും ചേരാം. ഇതിനൊപ്പമാണ് നോർക്ക കെയറിൽ ചേരുന്നതായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുന്നത്.

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നോർക്ക കെയർ ആപ്പ് ലഭ്യമാണ്.എൻആർകെ കാർഡ് എടുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും.രജിസ്ട്രേഷന് അടക്കം 408രൂപഎൻആർകെ കാർഡിനായി അടയ്ക്കണം. മൂന്ന് വർഷമാണ് കാർഡിൻ്റെ കാലാവധി. എല്ലാം ഓൺലൈനിൽ തന്നെ ചെയ്യാൻ സാധിക്കും. നവംബർ ഒന്നിനാണ് നോർക്ക കെയർ പോളിസി നിലവിൽ വരുന്നത്. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ലഭിക്കുമെന്നാണ് നോർക്ക കെയറിന്റെ പ്രത്യേകതയാണ്.

കാത്തിരിപ്പ് കാലമില്ലാത്തതിനാൽ പോളിസി നിലവിൽ വന്നദിവസം മുതൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ലഭിക്കും.മാതാപിതാക്കളും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് 13411 രൂപയാണ് പ്രീമിയം. മറ്റ് പോളിസികളിൽ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 25000 രൂപയ്ക്ക് മുകളിൽ പ്രീമിയം വരുമ്പോഴാണ് കുറഞ്ഞ നിരക്കിൽ നോർക്ക കെയർ ലഭിക്കുന്നത്. 70 വയസ്സ് വരെ ചേരാമെന്നതും പ്രത്യേകതയാണ്.നോർക്ക കെയറിൽ ചേരുന്നതിന് അവസാന സമയംവരെ കാത്തിരിക്കരുതെന്നാണ് നോർക്ക അധികൃതരുടെ നിർദേശം.

ആളുകൾ കൂട്ടമായി അപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഓൺലൈൻ നടപടിക്രമമങ്ങൾ വൈകാൻ സാധ്യതയുണ്ട്. അതിനാൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണം.ഫോൺ-080-25585090 (നോർക്ക ബെംഗളൂരു).

ഗര്‍ഭിണിയെ കുത്തിവീഴ്ത്തിയ കാമുകനെ ഭര്‍ത്താവ് കൊലപ്പെടുത്തി  യുവതിയും മരിച്ചു

ഗർഭിണിയായ യുവതിയെ കുത്തിവീഴ്ത്തിയയാളെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ശാലിനി (22), ശാലിനിയുടെ കാമുകൻ ആഷു (34) എന്നിവരാണ് മരിച്ചത്.ശാലിനിയുടെ ഭർത്താവും ഇ-റിക്ഷ ഡ്രൈവറുമായ ആകാശ് (23) പരിക്കേറ്റ് ചികിത്സയിലാണ്.ശാലിനിയും ആഷുവും പ്രണയത്തിലായിരുന്നുവെന്നും ഇതുസംബന്ധിച്ച തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ റാം നഗറില്‍ ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.ശാലിനിയുടെ അമ്മയെ കാണാനായി റിക്ഷയില്‍ പുറപ്പെട്ടതാണ് ശാലിനിയും ആകാശും.

ഇതിനിടെ ആഷു റിക്ഷ തടഞ്ഞുനിറുത്തുകയുംആകാശിനെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ, റിക്ഷയില്‍ ഇരിക്കുകയായിരുന്ന ശാലിനിയെ ആഷു ആക്രമിച്ചു. ശാലിനിയെ പല തവണ കുത്തി. തടയാൻ ശ്രമിച്ച ആകാശിനും കുത്തേറ്റു. കത്തി പിടിച്ചുവാങ്ങിയ ആകാശ്, ആഷുവിനെ കുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവതിയുടെ സഹോദരൻ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. ശാലിനിയും മരിച്ചു.

വിവാഹിതരും രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുമാണ് ശാലിനിയും ആകാശും. കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്ന ഇരുവരും ഒരുമിക്കാനിരിക്കെയാണ് സംഭവം. ഭർത്താവുമായി അകന്നുകഴിഞ്ഞപ്പോള്‍ ശാലിനിക്ക് താനുമായി ബന്ധമുണ്ടായിരുന്നെന്നും ശാലിനിയുടെ ഗർഭത്തിന് ഉത്തരവാദി താനാണെന്നും ആഷു അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group