ബെംഗളൂരു: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന്റെ അംഗത്വപ്രചാരണത്തിനായി ബെംഗളൂരു നോർക്ക റൂട്ട്‌സ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ മെഗാ ക്യാമ്പ് നടത്തുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ദിരാനഗർ കെഎൻഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുമായിരിക്കും ക്യാമ്പിന്റെ പ്രവർത്തനം. നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നതിനും നോർക്ക തിരിച്ചറിയൽ കാർഡിന് (എൻആർകെ കാർഡ്)അപേക്ഷിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം.
വിദേശത്തെയും രാജ്യത്തിനുള്ളിലെയും പ്രവാസിമലയാളികൾക്കുവേണ്ടി നോർക്ക പുതിയതായി ആരംഭിച്ചതാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. നിലവിൽ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൂടിയാണ് നോർക്ക കെയർ.എൻആർകെ കാർഡുള്ളവർക്കാണ് ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ സാധിക്കുന്നത്. ഇതുവരെ എൻആർകെ കാർഡെടുക്കാൻ സാധിക്കാത്തവർക്ക് ക്യാമ്പിൽ പങ്കെടുത്ത് ഇതിന് അപേക്ഷിക്കാൻ സാധിക്കും. അതിനുശേഷം ഇ-കാർഡ് ലഭിക്കുന്നതോടെ ആരോഗ്യ ഇൻഷുറൻസിലും ചേരാം.
ഇതിനകം എൻആർകെ കാർഡെടുത്തവർക്ക് ഇതിന്റെ വിവരങ്ങളുമായി ക്യാമ്പിനെത്തിയാൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരാം. ഓൺലൈനിൽത്തന്നെ അപേക്ഷ സമർപ്പിക്കാനും പണം കൈമാറാനും സൗകര്യമുണ്ടായിരിക്കും.അംഗത്വകാർഡിന് അപേക്ഷിക്കേണ്ടവർ കർണാടക മേൽവിലാസത്തിലുള്ള സർക്കാർ അംഗികൃത തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണമെന്ന് നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസ രഞ്ജിത്ത് അറിയിച്ചു. 18 മുതൽ 70 വയസ്സുള്ളവർക്കാണ് പദ്ധതിയിൽ അംഗത്വമെടുക്കാൻ സാധിക്കുന്നത്.408 രൂപയാണ് എൻആർകെ കാർഡിന്റെ രജിസ്‌ട്രേഷൻ ഫീസ്. ഇതിനൊപ്പം അഞ്ചുലക്ഷം രൂപവരെ അപകടമരണ ഇൻഷുറൻസും ലഭിക്കും. നോർക്ക കെയറിന് അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് പ്രീമിയം.
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രത്യേകതകൾ : അഞ്ചുലക്ഷം രൂപവരെ ചികിത്സമാതാപിതാക്കളും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന് പ്രീമിയം 13,411 രൂപപ്രായം: 18 മുതൽ 70 വയസ്സുവരെആരോഗ്യപരിശോധനയില്ലനിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ്പോളിസിയെടുത്ത ദിവസംമുതൽ പരിരക്ഷപത്തുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി -ഒക്ടോബർ 21