ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എൻ.ആർ.കെ. ഐ.ഡി കാർഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് കെ.ബി, ജനറൽ സെക്രട്ടറി ജാഷീർ പൊന്ന്യം എന്നിവർ ചേർന്ന് ബെംഗളൂരുവിലെ നോർക്ക ഡെവലപ്പ്മെൻ്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി മലയാളികൾക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്ന നോർക്ക കെയർ.പദ്ധതിയിലും അംഗമാകാൻ സാധിക്കും.കൂടാതെ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ രണ്ടു വർഷത്തിൽകൂടുൽ ജോലി ചെയ്യുകയാതാമസിക്കുകയോ ചെയ്യുന്ന 18 നും 60നും ഇടയിൽ പ്രായമുള്ളകേരളീയർക്ക് 661 രൂപയുടെ ഒറ്റതവണപ്രീമിയത്തിലുടെ 13 ഗുരുതരരോഗങ്ങൾക്ക് ഒരു ലക്ഷം രൂപ രെപരിരക്ഷ ലഭിക്കുന്ന പദ്ധതിയായപ്രവാസി രക്ഷ ഇൻഷുറൻസ്പോളിസിയിലും ചേരാവുന്നതാണ്നോർക്ക റൂട്ട്സ് ഐ.ഡി കാർഡ്-ഇൻഷുറൻസ് പദ്ധതികൾസംബന്ധിക്കുന്ന കൂടുതൽവിവരങ്ങൾക്ക് കർണ്ണാടകയിലെപ്രവാസികേരളീയർക്ക് ബംഗളൂരു എൻആർ കെ ഡെവലപ്പ്മെന്റ്റ് ഓഫീസിലെ080-25585090 നമ്പറിലോ, 24മണിക്കൂറും പ്രവർത്തിക്കുന്ന നോർക്കഗ്ലോബൽ കോൺടാക്ട് സെൻ്ററിന്റെടോൾ ഫ്രീ നമ്പറുകളായ 1800 425 3939(ഇന്ത്യയിൽ നിന്നും) +91-8802 012 345(വിദേശത്തുനിന്നും, മിസ്സ്ഡ് കോൾസർവ്വീസ്)ബന്ധപ്പെടാവുന്നതാണ്. www.norkaroots. kerala.gov.in លេល្បី ៣៧ស្ម័ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.