സെപ്റ്റംബർ 15 മുതൽ മൂന്ന് ദിവസത്തേക്ക് കാവേരി വെള്ളം വിതരണം ചെയ്യില്ലെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) പ്രഖ്യാപിച്ചു. നഗരത്തിലെ പകുതിയിലധികം പേരെയും ഇത് ബാധിച്ചേക്കാം.
മൂന്ന് ദിവസത്തേക്ക് ഇത്തരത്തിൽ കാവേരി ജല വിതരണം തടസപ്പെടുന്നത് ഒരുപക്ഷേ സമീപകാലത്ത് ഇതാദ്യമായിരിക്കാം.
കാവേരി ജലവിതരണ പദ്ധതിയുടെ വിവിധ പമ്പിംഗ് സ്റ്റേഷനുകൾ സെപ്റ്റംബർ 15, 16, 17 തീയതികളിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ വി റാം പ്രസാത് മനോഹർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “ഇത് നഗരത്തിലെ പല പ്രദേശങ്ങളിലും വിതരണം തടസ്സപ്പെടാൻ കാരണമാകും,” അദ്ദേഹം പറഞ്ഞു.