ബെംഗളൂരു: പ്രവർത്തനം തുടങ്ങുന്ന ബയപ്പനഹള്ളി വിശ്വരായ ടെർമിനലിൽ നിന്ന് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് ട്രെയിനില്ല. 6ട്രെയിനുകൾ ഹൗറ, ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ഉദ്ഘാടന തീയതി പ്രഖ്യാപിച്ചില്ലെങ്കിലും വിശാഗാപട്ടണിത്തിലേക്കുള്ള ഉൽഘാടന സർവീസിനായി 18 പുതിയ എൽഎച്ച്ബി കോച്ചുകൾ കഴിഞ്ഞ ദിവസം ബയപ്പനഹള്ളിയിലെത്തി.
ടാറ്റനഗർ-യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, പാടലീപുത-യശ്വന്ത്പുര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വർ ബെംഗളൂരു കന്റോൺമെന്റ് സൂപ്പർഫാ എക്സ്പ്രസ്, ഹാട്ടിയ യശ്വ ന്ത്പുര എക്സ്പ്രസ്, ഹാട്ടിയ ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുര-ഹൗറ എക്സ്പ്രസ് ട്രെയിനുകളാണ് ബയപ്പനഹള്ളിയിലേക്ക് മാറ്റുന്നത്. 7 ടിക്കറ്റ്കൗണ്ടറുകളുള്ള ടെർമിനലിൽ അൺ റിസർവ്ഡ് ടിക്കറ്റിനായി വെൻഡിങ് യന്ത്രം ഉൾപ്പെടെ സ്ഥാപിക്കുന്നുണ്ട്.
ഐആർസിടിസിയുടെ 2 ഭക്ഷണശാലയും അടുത്തദിവസം തന്നെ ആരംഭിക്കും. ടെർമിനലിലേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസംബിഎംടിസിയും റെയിൽവേ അധികൃതരും ചർച്ച നടത്തിയിരുന്നു.