Home Featured ബെംഗളൂരു : സംസ്ഥാനത്ത് നഴ്സിങ് കോളേജുകളിൽ ഈവർഷം ഫീസ് വർധനവില്ല

ബെംഗളൂരു : സംസ്ഥാനത്ത് നഴ്സിങ് കോളേജുകളിൽ ഈവർഷം ഫീസ് വർധനവില്ല

by admin

ബെംഗളൂരു : കർണാടകത്തിലെ നഴ്സിങ് കോളേജുകളിൽ ഈവർഷം ഫീസ് വർധനയുണ്ടാകില്ല. ഫീസ് വർധിപ്പിക്കണമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം സർക്കാർ തള്ളി. അസോസിയേഷൻ ഓഫ് നഴ്സിങ് കോളേജസ് പ്രതിനിധികളുമായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.നഴ്സിങ് വിദ്യാർഥികളിലധികവും ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽനിന്ന് വരുന്നവരായതിനാൽ ഫീസ് വർധന അംഗീകരിക്കാനാവില്ലെന്ന് മന്ത്രി നിലപാടെടുക്കുകയായിരുന്നു.

നിലവിൽ നഴ്‌സിങ് കോളേജുകളിൽ സർക്കാർ ക്വാട്ടയിലുള്ള ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾക്ക് 10,000 രൂപയാണ് വാർഷികഫീസ്.മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റിൽ ഒരുലക്ഷം രൂപയും. കർണാടകത്തിന് പുറത്തുനിന്നുവരുന്ന വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയാണ് ഫീസ്. ഈ ഫീസ് ഘടന തുടരുമെന്ന് മന്ത്രി അറിയിച്ചു.ഇത് ലംഘിക്കുന്ന കോളേജുകൾക്ക് ഫൈൻ ഈടാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.611 കോളേജുകളിലായി 35,000-ഓളം നഴ്‌സിങ് സീറ്റുകളാണ് കർണാടകത്തിലുള്ളത്. ഇതിൽ 20 ശതമാനമാണ് സർക്കാർ ക്വാട്ട. ബാക്കി മാനേജ്മെന്റ് ക്വാട്ടയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

സ്വന്തം കോഴിക്ക് നീതി തേടി പൊലീസ് സ്റ്റേഷനിലെത്തി വൃദ്ധയായ ഒരമ്മ

സ്വന്തം കോഴിക്ക് നീതി തേടി പൊലീസ് സ്റ്റേഷനിലെത്തി വൃദ്ധയായ ഒരമ്മ. തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. അയല്‍വാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്.അയല്‍ക്കാരനെതിരെ കേസെടുക്കണമെന്നും തന്റെ കോഴിക്ക് നീതി വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം. പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അയല്‍ക്കാരനായ രാകേഷിനെതിരെയാണ് ഇവർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഗൊല്ലഗുഡെമില്‍ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. തന്റെ കോഴികളോട് വലിയ അടുപ്പമുള്ള ഗംഗമ്മയ്ക്ക് അവയുടെ കാലുകള്‍ അയല്‍ക്കാരൻ തല്ലിയൊടിച്ചത് വളരെയധികം വിഷമമുണ്ടാക്കി. തുടർന്നാണ് തനിക്കും തന്റെ കോഴിക്കും നീതി വേണമെന്ന ആവശ്യവുമായി ഇവർ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.പകല്‍ പരിസരപ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞതിനുശേഷം വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നതാണ് തന്റെ കോഴികളുടെ പതിവെന്ന് ഇവർ വീഡിയോയില്‍ പറയുന്നു. അത്തരത്തില്‍ അയല്‍വാസിയായ രാകേഷിന്റെ പുരയിടത്തില്‍ കയറിയ കോഴി അവിടെയുണ്ടായിരുന്ന വൈക്കോല്‍ കൂനയിലെ ധാന്യങ്ങള്‍ കൊത്തി തിന്നിരുന്നു. ഇതില്‍ പ്രകോപിതനായ രാകേഷ് കോഴിയുടെ കാലുകളൊടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താല്‍ മാത്രം മതിയെ

You may also like

error: Content is protected !!
Join Our WhatsApp Group