ബെംഗളൂരു: വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇന്ത്യന്‍ ഐടി കമ്ബനി ടിസിഎസ്.ഓഫീസില്‍ വന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്തവരുടെ ശമ്ബള വര്‍ധനയും പ്രമോഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കമ്ബനി മരവിപ്പിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഇനി മുതല്‍ ആഴ്ചയില്‍ അഞ്ചു ദിവസവും ഓഫീസില്‍ ഹാജരാകണമെന്നാണ് കമ്ബനിയുടെ പുതിയ ഉത്തരവ്. ഇത് ലംഘിക്കുന്നവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റും പ്രമോഷനും ഉണ്ടാകില്ല.കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ നിശ്ചിത ദിവസം ഓഫീസില്‍ വരാത്തവരുടെ അപ്രൈസല്‍ നടപടികള്‍ കമ്ബനി നിര്‍ത്തിവെച്ചിരുന്നു. ഓഫീസില്‍ വരാത്ത പലരുടെയും പേര് പ്രമോഷന് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് കാലത്ത് തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം സംസ്കാരം പൂര്‍ണമായും അവസാനിപ്പിക്കാനാണ് ടിസിഎസ് ലക്ഷ്യമിടുന്നത്.
ടീമുകള്‍ ഓഫീസിലെത്തി നേരിട്ട് ഇടപഴകുന്നതാണ് കമ്ബനിയുടെ വളര്‍ച്ചയ്ക്ക് നല്ലതെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.അതായത്, ജോലിയിലെ മികവിനു പുറമേ ഓഫീസിലെ ഹാജര്‍ നില കൂടി പരിഗണിച്ചാകും ഇനി മുതല്‍ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുക. ഹാജര്‍ നില കൂടി അടിസ്ഥാനമാക്കിയാകും പ്രമോഷന്.ടിസിഎസ് എടുത്ത ഈ കടുത്ത തീരുമാനം ഇന്ത്യയിലെ മറ്റ് ഐടി കമ്ബനികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഐടി കമ്ബനികളായ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളും ഇതിനോടകം തന്നെ ഹൈബ്രിഡ് രീതികള്‍ കുറയ്ക്കുകയും ജീവനക്കാരെ ഓഫീസിലേക്ക് വിളിക്കുകയും ചെയ്യുന്നുണ്ട്. വിപ്രോയില്‍ ഒരു ദിവസം ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും ഓഫീസില്‍ ഇരിക്കണമെന്ന നിയമം ഈ ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.ചുരുക്കത്തില്‍, ഐടി മേഖലയിലെ വര്‍ക്ക് ഫ്രം ഹോം’ യുഗം വലിയ കാലതമാസമില്ലാതെ അവസാനിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. കമ്ബനിയുടെ നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് സാമ്ബത്തിക നഷ്ടവും കരിയറില്‍ തിരിച്ചടി. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കരിയറില്‍ തിരിച്ചടിയുണ്ടാകും.കോവിഡ് കാലത്ത് തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം സംസ്കാരം പിന്നീട് നിരവധി ജീവനക്കാര്‍ തുടര്‍ന്നു പോന്നിരുന്നു. ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഓഫീസില്‍ തിരികെ എത്തിയാല്‍ ജീവനക്കാരുടെ പ്രകടനം വീണ്ടും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്ബനികള്‍.