ബംഗളൂരു തിരുപ്പതിക്ഷേത്രത്തിലെ പ്രശസ്തമായ ലഡു ഉണ്ടാക്കാന് ഇനി മുതല് ‘നന്ദിനി’ നെയ്യ് ഉപയോഗിക്കില്ല. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി’ ബ്രാന്ഡ് നെയ്യാണ് അരനൂറ്റാണ്ടോളമായി ക്ഷേത്രത്തിലെ ലഡ്ഡു ഉണ്ടാക്കാന് ഉപയോഗിച്ചിരുന്നത്.
‘നന്ദിനി’ നെയ്യ് വില കൂട്ടിയതോടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലേലം വിളിച്ച കമ്ബനിയുടെ നെയ് ഉപയോഗിക്കാന് തീരുമാനിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ബെംഗളൂരു-മൈസൂരു അതിവേഗ പാത: ബൈക്കുകൾക്കും ഓട്ടോകൾക്കും നിരോധനമായി
ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും ഏർപ്പെടുത്തിയ നിരോധനം ചൊവ്വാഴ്ച നിലവിൽ വന്നു. വേഗം കുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടമുണ്ടാക്കിയതിനെത്തുടർന്നാണ് ദേശീയപാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്.ഇവ സർവീസ് പാതകൾ വഴിയാണ് പോകേണ്ടത്.
നിരോധന വിജ്ഞാപനം നിലവിൽ വന്നതോടെ പാതയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും സർവീസ് റോഡുകൾ വഴി തിരിച്ചുവിട്ടു. സർവീസ് റോഡുകളിൽനിന്ന് വാഹനങ്ങൾ അതിവേഗപാതയിലേക്ക് കടക്കുന്നത് തടയാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. വിലക്ക് ലംഘിച്ചെത്തുന്നവർക്ക് 500 രൂപ പിഴയീടാക്കാൻ പോലീസ് ഒരുങ്ങുന്നുണ്ട്. ഇപ്പോൾ നടപടിയെടുക്കുന്നില്ലെന്നും ഒരാഴ്ചയ്ക്കു ശേഷം പിഴയീടാക്കിത്തുടങ്ങുമെന്നും പോലീസ് അറിയിച്ചു.
രാമനഗര, മാണ്ഡ്യ, മൈസൂരു പോലീസിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. മോട്ടോർരഹിതവാഹനങ്ങൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയ്‌ലറുകൾ എന്നിവയും സർവീസ് റോഡുകൾ വഴി പോകണമെന്നാണ് നിർദേശം. കഴിഞ്ഞ മാർച്ചിലാണ് അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്. ഇതിനുശേഷം ഇതുവരെ 300 വാഹനാപകടങ്ങൾ പാതയിലുണ്ടായതായാണ് കണക്ക്. നൂറ് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.