ബെംഗളൂരു: കോവിഡ് രണ്ടാം തരംഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, എന്നാൽ അടുത്ത രണ്ടാഴ്ചത്തേക്ക് റാലികളും മറ്റ് പ്രകടനങ്ങളും പൂർണമായി നിരോധിച്ചിട്ടുണ്ട്.
കോവിഡിൻ്റെ പ്രധാന മാനദണ്ഡങ്ങൾ ആയ മാസ്ക്കും സാമൂഹിക അകലവും പാലിക്കാത്തവരിൽ നിന്ന് കർശനമായി പിഴ ഈടാക്കും.
ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്
കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം.
ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.