Home Featured തെരഞ്ഞെടുപ്പ്; ബംഗളൂരുവില്‍ 48 മണിക്കൂര്‍ മദ്യനിരോധനം

തെരഞ്ഞെടുപ്പ്; ബംഗളൂരുവില്‍ 48 മണിക്കൂര്‍ മദ്യനിരോധനം

by admin

ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെയും ഫലം പ്രഖ്യാപിക്കുന്നതിന്റെയും മുമ്ബുള്ള 48 മണിക്കൂർ മദ്യവില്‍പന നിരോധിച്ചതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഉത്തരവിറക്കി.

ഏപ്രില്‍ 24ന് വൈകീട്ട് 6 മണിമുതല്‍ 26ന് രാത്രി 12 മണിവരെയും ജൂണ്‍ 3ന് രാത്രി 12 മണിമുതല്‍ 5ന് രാത്രി പന്ത്രണ്ട് മണിവരെയുമാണ് നിരോധനം. ഈ ദിവസങ്ങളിലെ ആല്‍ക്കഹോളടങ്ങിയ എല്ലാ ഉല്‍പന്നങ്ങളുടെയും സൂക്ഷിക്കലും വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

വൈൻ സ്റ്റോറുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, പബ്ബുകള്‍, ക്ലബുകള്‍, മറ്റു സ്വകാര്യ സ്ഥലങ്ങള്‍ എന്നിവക്കെല്ലാം നിരോധനം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അക്ബറും സീതയുമല്ല ഇനി സൂരജും തനയും: സിംഹങ്ങളുടെ പേര് മാറ്റി

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ സിംഹങ്ങളുടെ പേര് മാറ്റി. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. കൊല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

ത്രിപുരയില്‍ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമായിരുന്നു പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group