2000 രൂപയ്ക്ക് മുകളില്‍ യുപിഎ ഇടപാടുകള്‍ക്ക് ജിഎസ്ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
2024ലെ എസിഐ വേള്‍ഡ്‌വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നു. 2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല്‍ ഇടപാട്. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചു. ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
റീല്‍സിനായി ട്രെയിനില്‍ സാഹസിക യാത്ര; വീഴ്ച മറയ്ക്കാൻ പീഡനശ്രമമെന്ന് കള്ളം; യുവതിക്കെതിരെ കേസ്
ട്രെയിൻ യാത്രയ്ക്കിടെ ലൈംഗികാതിക്രമം ശ്രമം ഉണ്ടായി, അതില്‍ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയെന്ന 23 കാരിയായ യുവതിയുടെ വാദം തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.റീല്‍സ് എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. ഇത് മറച്ചുവെക്കാനാണ് പീഡനശ്രമമെന്ന കള്ളം പറഞ്ഞതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.എംഎംടിഎസ് ട്രെയിനില്‍ നിന്നാണ് യുവതി വീണത്. മെഡ്ചലിലെ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
സെക്കന്തരാബാദില്‍ നിന്ന് മെഡ്ചലിലേക്ക് എംഎംടിഎസ് ട്രെയിനിന്റെ വനിതാ കോച്ചില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. അപ്പോള്‍ ഒരു അജ്ഞാതൻ ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ട്രെയിനില്‍ നിന്ന് ചാടിയെന്നാണ് ആദ്യം യുവതി പൊലീസിനോട് പറഞ്ഞത്. വീഴ്ചയില്‍ തലയ്ക്കും താടിക്കും വലത് കൈയ്ക്കും അരക്കെട്ടിനും പരിക്കേറ്റെന്നും യുവതി മൊഴി നല്‍കി. വഴിയാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെൻ്റ് റെയില്‍വേ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം ക്രിമിനല്‍ ബലപ്രയോഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഏകദേശം 250 ക്യാമറകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും നൂറിലധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ക്ക് സാധുത നല്‍കുന്ന ഒരു തെളിവും പോലീസിന് കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് യുവതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യാഥാർത്ഥ്യം പുറത്തുവന്നത്.
എംഎംടിഎസ് ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനായി റീല്‍ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണുപോയെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നും യുവതി സമ്മതിച്ചു. വീട്ടുകാരെ ഭയന്നാണ് ബലാത്സംഗശ്രമമെന്ന കള്ളം പറഞ്ഞതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ വ്യാജ പരാതി നല്‍കിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.റീല്‍സിനു വേണ്ടി കള്ളം പറഞ്ഞ യുവതിയുടെ സംഭവം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുക.