ബംഗളൂരു: ട്രാഫിക്കിൽ നിന്ന് ആംബുലൻസിന് വഴിയൊരുക്കുന്നതിനായി ട്രാഫിക് സിഗ്നൽ ചാടിയതിന് നിങ്ങൾക്ക് ബെംഗളൂരു സിറ്റി പോലീസിൽ നിന്ന് ചലാൻ ലഭിച്ചിട്ടുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പിഴ റദ്ദാക്കും, പോലീസ് ഉറപ്പ് നൽകി.
“ആംബുലൻസിന് വഴിയൊരുക്കുമ്പോൾ ട്രാഫിക്ക് ജമ്പിംഗ് ചെയ്യുന്നതിന് സിഗ്നലുകളിൽ ഘടിപ്പിച്ച ക്യാമറകളിലൂടെ പിഴ ഈടാക്കുന്ന സംഭവങ്ങളുള്ളതായി ജോയിൻ്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) എം എൻ അനുചേത് പറഞ്ഞു,എന്നാൽ ഇത്തരം ചലാനുകൾ ലഭിച്ച യാത്രക്കാർക്ക് ഇൻഫൻട്രി റോഡിലെ ട്രാഫിക് മാനേജ്‌മെൻ്റ് സെൻ്ററിൽ സന്ദർശിച്ച് അവിടെയുള്ള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. അല്ലെങ്കിൽ , അവർക്ക് കർണാടക സ്റ്റേറ്റ് പോലീസ് (കെഎസ്പി) ആപ്പ് വഴി കാര്യം ഉന്നയിക്കാം.
അനുചേത് വിശദീകരിച്ചു, “ക്യാമറയുള്ള ഓരോ സിഗ്നലിലും കുറ്റകൃത്യങ്ങൾ അഞ്ച് സെക്കൻഡ് റെക്കോർഡ് ചെയ്യപ്പെടും. ഒരു വാഹനമോടിക്കുന്നയാൾ സീബ്രാ ക്രോസിംഗിൽ ആംബുലൻസിന് വഴിയൊരുക്കുന്നതിനു സിഗ്നൽ ചാടുന്നത് കണ്ടെത്തിയാൽ, പിഴ ഉടൻ റദ്ദാക്കപ്പെടും.”