ബെംഗളൂരു : കർണാടക വഖഫ് ബോർഡ് ചെയർമാനാ യി എൻ.കെ. മുഹമ്മദ് ശാഫി സഅദിയെ തിരഞ്ഞെടുത്തു. കർണാടക മുസ്ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ട റി കൂടിയായ ഇദ്ദേഹം മംഗളൂരു സ്വദേശിയാണ്.രണ്ടു തവണ എസ്എസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായിരു ന്നു. ഹൈക്കോടതി അനുമതി യോടെ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 10 അംഗങ്ങളിൽ 6 പേരും ശാഫിക്ക് അനുകൂലമായി വോട്ടു ചെയ്തു. തിരഞ്ഞെടുപ്പു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് മുസമ്മിൽ നൽകിയ ഹർജി തള്ളിയാണ് കോടതി തിരഞെഞ്ഞെടുപ്പിനു കളമൊരുക്കിയത്.