Home Featured നിവിന്‍ പോളിയുടെ ‘പടവെട്ട്’ ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍

നിവിന്‍ പോളിയുടെ ‘പടവെട്ട്’ ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന  പടവെട്ട്  ഒക്ടോബര്‍ 21 ന് റിലീസ് ചെയ്യും. ലിജു കൃഷ്ണ തന്നെയാണ്  ചിത്രത്തിന്റെ  തിരക്കഥ. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് ‘പടവെട്ട്’.
നേരത്തെ കൊച്ചിയില്‍ ഐ.എസ്.എല്‍ വേദിയില്‍  കേരള ബാസ്റ്റേഴ്‌സിനൊപ്പമായിരുന്നു  ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായിട്ടാണ് നിവിന്‍ ഇത്തവണയെത്തുന്നത്.

 ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന  സാധ
ാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡ് ചേര്‍ന്ന്  നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്.  യൂഡ്ലീ ഫിലിംസ് എന്ന ബാനറില്‍ തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ ശേഷമാണ് സരിഗമ ഇപ്പോള്‍ മലയാളത്തിലേക്കും പ്രവേശിച്ചത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

സ്ലിപ്പറിന്റെ വില 19,500; ഡിസ്‌കൗണ്ട് വില 8,990; ഇത് 150 രൂപയുടെ ബാത്ത്‌റൂം ചപ്പലല്ലേയെന്ന് സോഷ്യല്‍ മീഡിയ

ജര്‍മനിയില്‍ നിന്നുളള ലക്ഷ്വറി ഫാഷന്‍ ബ്രാന്റായ ഹ്യൂഗോ ബോസ് പുതുതായി പുറത്തിറക്കിയ ചെരുപ്പാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

നീല നിറത്തിലുള്ള പൂര്‍ണമായും ലെതര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചെരുപ്പ്. 19,500 രൂപയാണ് ചെരുപ്പിന്റെ വില. ഇത് 54% ഡിസ്‌കൗണ്ട് ഓഫറില്‍ 8,990 രൂപയ്‌ക്ക് ലഭിക്കും. 500 രൂപ മാസം അടച്ച്‌ ഇഎംഐ ഓപ്ഷനിലൂടെയും ചെരുപ്പ് സ്വന്തമാക്കാനാകും.

എന്നാല്‍ ഹ്യൂഗോ ബോസിന്റെ ഈ പരസ്യം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചെരുപ്പിന് ലുക്കില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. ബാത്ത്‌റൂമില്‍ ധരിക്കുന്ന സ്ലിപ്പര്‍ പോലുണ്ട് ഇത് എന്നാണ് ചെരുപ്പിനെ ട്രോളിക്കൊണ്ട് ചിലര്‍ പറയുന്നത്. ചിലരാണെങ്കിലോ 150 രൂപയുടെ ചെരുപ്പിന് വില കൂട്ടിയിട്ട് വില്‍ക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.

ഇത് 2017 ല്‍ താന്‍ 250 രൂപയ്‌ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് നീലയും വെള്ളയും നിറത്തിലുള്ള സ്ലിപ്പറിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു കോടീശ്വരനായാല്‍ പോലും താന്‍ ഈ ചെരുപ്പ് വാങ്ങില്ലെന്നാണ് ചില ആളുകള്‍ പ്രതികരിച്ചത്.

എന്നാല്‍ ലക്ഷ്വറി ബ്രാന്റ് പ്രൊഡക്ടുകളുടെ വിലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഏറെ നാളായി ഇത്തരം ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് വാങ്ങാന്‍ ഇന്നും ആളുകളുടെ തിരക്കാണ്. ലുക്കില്‍ വിശ്വസിക്കാതെ ബ്രാന്റില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ് അവര്‍. .എത്ര വില കൊടുത്തും

You may also like

error: Content is protected !!
Join Our WhatsApp Group