Home Uncategorized വാഹനങ്ങള്‍ക്ക് ഇനി ഓടക്കുഴലിന്റെയും തബലയുടെയും ശബ്ദം; പദ്ധതിയുമായി കേന്ദ്രം

വാഹനങ്ങള്‍ക്ക് ഇനി ഓടക്കുഴലിന്റെയും തബലയുടെയും ശബ്ദം; പദ്ധതിയുമായി കേന്ദ്രം

by admin

ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ വാഹത്തിന്റെ ഹോണുകളായി ഉപയോഗിക്കാൻ പദ്ധതി. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.ഓടക്കുഴല്‍, തബല, വയലിൻ, ഹാർമോണിയം തുടങ്ങിയവയുടെ ശബ്ദങ്ങളാണ് വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം ഒരു പരിപാടിയില്‍ വ്യക്തമാക്കി.കൂടാതെ രാജ്യത്തെ വായുമലിനീകരണത്തിന്റെ 40ശതമാനം കാരണം വാഹനങ്ങളാണെന്നും അതിനാല്‍ കേന്ദ്രം അത് ചെറുക്കാൻ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ക്ക് മെഥനോള്‍, എഥനോള്‍ തുടങ്ങിയ ഹരിത ജെെവ ഇന്ധനങ്ങള്‍ ഉപയോഗിക്കാൻ മോദി സർക്കാർ പ്രോത്സഹിപ്പിക്കുന്നുണ്ടെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കൂടാതെ രാജ്യം ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും കയറ്റുമതിയില്‍ വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അ‌ഞ്ച് വർഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യയെ മാറ്റും. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ അമേരിക്കയില്‍ കഴിഞ്ഞ വർഷം മാത്രം ഈ മേഖലയില്‍ 79 ലക്ഷം കോടതി രൂപയുടെ വ്യവസായമാണ് നടന്നത്. ചെെനയില്‍ 48 ലക്ഷം കോടിയുടേത്. 22 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ വാഹന വിപണി കഴിഞ്ഞ വർഷം നേടിയത്. വരും വർഷങ്ങളില്‍ അമേരിക്കയെയും ചെെനയെയും വാഹനവിപണിയില്‍ പിന്നിലാക്കാൻ ഇന്ത്യയ്ക്ക് കഴിയും’ – നിതിൻ ഗഡ്കരി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group