രാമായണത്തെ ആസ്പദമാക്കി പുതിയ ചിത്രവുമായി ബോളിവുഡ് സിനിമാ ലോകം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ്പല്ലവിയുമാണ് എത്തുന്നത്.
രാമായണം എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാവണന്റെ വേഷം ചെയ്യുന്നത് കെജിഎഫിലൂടെ ലോകമെമ്ബാടും ആരാധകരെ സൃഷ്ടിച്ച കന്നഡ താരം യാഷാണ്. കന്നഡ താരം യാഷാണ്.
മൂന്ന് ഭാഗമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ആദ്യഭാഗത്തിന്റെ ചിത്രീകരണം 2024-ല്‍ ആരംഭിക്കും. വിഎഫ്‌എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎൻഇജി എന്ന കമ്ബനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്‌ട് ഒരുക്കുന്നത്. സീതയുടെ വേഷത്തില്‍ ആലിയ ഭട്ടാണ് ചിത്രത്തിലെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ആലിയ ഭട്ട് പ്രോജക്റ്റില്‍ നിന്ന് പിന്മാറുകയായിരുന്നു.
രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്. ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.