Home Featured നിപ്പ: തമിഴ്നാട്, കർ‌ണാടക അതിർത്തികളിൽ യാത്രക്കാർക്ക് കർശന പരിശോധന

നിപ്പ: തമിഴ്നാട്, കർ‌ണാടക അതിർത്തികളിൽ യാത്രക്കാർക്ക് കർശന പരിശോധന

by admin

കൽപറ്റ • നിപ്പ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക, തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അണുനാശിനി സ്പ്രേ ചെയ്തും യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചുമാണു കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനാതിർത്തികളിൽ കർണാടക-തമിഴ്നാട് ആരോഗ്യവകുപ്പുകൾ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇന്നലെ മുതലാണു പരിശോധനാനടപടികൾ കർശനമാക്കിയത്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമേ.കടത്തിവിടുന്നുള്ളൂവെന്നതിനാൽ അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കും കുറഞ്ഞു. ചരക്കുവാഹനങ്ങളാണ് ഇപ്പോൾ അതിർത്തി കടന്നെത്തുന്നതിലധികവും. കർണാടകയുടെ മൂലഹൊള ചെക്പോസ്റ്റിലും തമിഴ്നാട് അതിർത്തികളായ പാട്ടവയൽ, താളൂർ, ചോലാടി എന്നിവിടങ്ങളിലുമാണു പരിശോധന. നിലവിൽ എവിടെയും യാത്രാനിരോധനമില്ല.

ടൈഫോയ്ഡ് ബാധിച്ച്‌ മലയാളി ഡോക്ടര്‍ ചെന്നൈയില്‍ മരിച്ചു

ചെന്നൈ: തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു.

ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടില്‍ രവി-വനജ ദമ്ബതികളുടെ മകള്‍ ആര്‍.സിന്ധു(26) ആണു മരിച്ചത്.

എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്നു. തുടര്‍ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. ഇതിനിടെ, ഇന്ന് രാവിലെ അയല്‍പക്കത്തെ ട്രിച്ചി ജില്ലയില്‍ കനഗവല്ലി എന്ന 38 കാരിയായ സ്ത്രീ പനി ബാധിച്ച്‌ മരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group