Home Featured കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബില്‍ നിന്നുളള പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബില്‍ നിന്നുളള പരിശോധനാഫലം പോസിറ്റീവ്

by admin

തിരുവനന്തപുരം: കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബില്‍ നിന്നുളള പരിശോധനാഫലം പോസിറ്റീവ്.

. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. നേരത്തെ കോഴിക്കോടുള്ള വൈറോളജി ലാബിലെ പരിശോധനയിലും നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം വന്നാല്‍ മാത്രമെ അന്തിമ സ്ഥിരീകരണം ആകുവെന്നാണ് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ജാഗ്രതാ നിർദ്ദേശം നല്‍കി. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ കോളേജിലേക്കു മാറ്റും.

മലപ്പുറത്ത് കണ്‍ട്രോള്‍‌ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്ബർ- 0483 2732010. കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അ‍ഞ്ചാം തവണയാണ്. മഞ്ചേരിയില്‍ 30 പ്രത്യേക വാർഡുകള്‍ ആരംഭിച്ചു. കണ്‍ട്രോള്‍ ആരഭിച്ചു. മൂന്ന് കിലോമീറ്റർ പരിധിയില്‍ ജാഗ്രതാ നി‍ര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിർദ്ദേശം നല്‍കി. മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

സമ്ബർക്ക പട്ടിക ശാസ്ത്രീയമായി തയ്യാറാക്കും. കുട്ടിയുമായി സമ്ബർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടിയുമായി സമ്ബർക്കമുള്ള ഒരാള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. അയാള്‍ നിരീക്ഷണത്തിലാണ്. വൈറല്‍ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group