ചെന്നൈ : ക്ലാസ് മുറിയിലിരുന്ന് ഒമ്ബതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം. തമിഴ്നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം.സഹപാഠി പകർത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ആറ് വിദ്യാർഥിനികളെ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.യൂണിഫോമണിഞ്ഞ് ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് കുട്ടികള്‍ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമായിരുന്നു.വിദ്യാർഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവർക്ക് എത്തിച്ചുനല്‍കിയതെന്നും കണ്ടെത്താൻ സ്കൂളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസർ എം. ശിവകുമാർ പറഞ്ഞു. സസ്പെൻഡ് ചെയ്തെങ്കിലും വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.സംഭവം വിവാദയമായതോടെ സ്കൂളിലെ എല്ലാ വിദ്യാർഥികള്‍ക്കും കൗണ്‍സലിങ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതില്‍ അധ്യാപകരുടെയും സ്കൂള്‍ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കള്‍ രംഗത്തെത്തി.മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, സംഭവം സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍.