Home Featured ബംഗളൂരു: വ്യാജ പാസ്പോര്‍ട്ട്: ഒമ്ബതുപേര്‍ അറസ്റ്റില്‍

ബംഗളൂരു: വ്യാജ പാസ്പോര്‍ട്ട്: ഒമ്ബതുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും നിര്‍മിച്ചുനല്‍കുന്ന സംഘത്തിലെ ഒമ്ബതുപേര്‍ അറസ്റ്റില്‍.ഒരു പാസ്പോര്‍ട്ടിന് 45,000 രൂപയാണ് സംഘം ഈടാക്കുന്നതെന്ന് നടപടിയെടുത്ത ബസവനഗുഡി പൊലീസ് പറഞ്ഞു.

പിടിയിലായവരില്‍നിന്ന് വ്യാജ മാര്‍ക്ക്ലിസ്റ്റുകള്‍, പ്രിന്‍റിങ് പേപ്പര്‍, ആധാര്‍ കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഇത്തരം പാസ്പോര്‍ട്ടുമായി ദുബൈയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ ശിവമൊഗ്ഗ സ്വദേശി പിടിയിലായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.

കാന്‍സര്‍ രോഗം നടി മഞ്ജു വാര്യരിലേക്കും.. പ്രാര്‍ത്ഥനയില്‍ ആരാധകര്‍; നേരിടാന്‍ നടി…

കാന്‍സര്‍ പകരുന്ന രോഗമായത് കൊണ്ടായിരുന്നു ഹോളിവുഡ് നടി ആഞ്ജലീന ജോളി ജനിതക പരിശോധനയ്ക്ക് വിധേയയായത് അതിലൂടെ തനിക്കും കാന്‍സര്‍ വരുമെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ രണ്ട് മാറിടവും മുറിച്ചുമാറ്റി പകരം റബര്‍ കൊണ്ടുള്ളതു വെച്ചുപിടിപ്പിക്കുകയായിരുന്നു എന്നിട്ടു സമൂഹത്തോടത് പറയാനും മടികാണിച്ചില്ല..

അത്തരമൊരവസ്ഥയെ കുറിച്ച്‌ പറയുകയാണ് നടി മഞ്ജു വാര്യര്‍ ‘അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച്‌ വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാന്‍സര്‍ വന്നിട്ടുണ്ട്. ഇത് പാരമ്ബര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല.’ ‘ചിലപ്പോള്‍ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതില്‍ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാന്‍ പഠിച്ചു.”കാരണം എന്റെ കണ്‍ മുന്നില്‍ അച്ഛനിലും അമ്മയിലും കൂടെ ഞാന്‍ അത് പഠിച്ചു.

ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകള്‍ എന്നെ സ്വാധീനിക്കാറുണ്ട്’ മഞ്ജു വാര്യര്‍ പറഞ്ഞു.’അവരില്‍ നിന്നും എനിക്ക് കിട്ടിയ ഗുണമാണത്. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും ഇപ്പോഴും എനിക്ക് അമ്മയ്‌ക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാറില്ല.

പക്ഷെ അതില്‍ പരാതിയോ സങ്കടമോ അമ്മയ്ക്കില്ല.’ ‘അമ്മ അത്തരം പരാധികള്‍ പറയാറുമില്ല. പിന്നെ അമ്മ എന്നെക്കാളും തിരക്കില്‍ ഇപ്പോള്‍ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആര്‍ട്ട് ഓഫ് ലിവിങിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. അമ്മ ഡാന്‍സ്, പാട്ട് എന്നിവ പഠിക്കുന്നുണ്ട്.’ എന്നും മഞ്ജു പറയുന്നു..

You may also like

error: Content is protected !!
Join Our WhatsApp Group