Home Featured നിമിഷ പ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കി; റിപ്പോര്‍ട്ട്

നിമിഷ പ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കി; റിപ്പോര്‍ട്ട്

by admin

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ നിമിഷ പ്രിയയുടെ മോചനത്തിനായി പോരാടുന്നവര്‍ക്കും കുടുംബത്തിനും ഇത് വലിയ ആശ്വാസമാകും.എന്നാല്‍ ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിമിഷ പ്രിയ വൈകാതെ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. സര്‍ക്കാര്‍ തലത്തിലെ ഇടപെടലിനൊപ്പം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു.

2015 ല്‍ സനായില്‍ യെമന്‍ പൗരനായ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.

ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ..തുടരെത്തുടരെ ഹാര്‍ട്ട് ബ്രേക്കുകള്‍; തനിക്ക് പങ്കാളിയില്ലാത്ത കാരണത്തെ കുറിച്ച്‌ നിത്യ മേനോൻ

സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.1998ല്‍ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടർന്ന് സെവൻ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു.2008ല്‍ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്.

മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വളരെ പെട്ടന്ന് തന്നെ നിത്യ സൗത്ത് ഇന്ത്യയിലെ പ്രിയ നായികയായി മാറി. മിഷൻ മംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.ഇപ്പോഴിതാ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെ കുറിച്ച്‌ സംസാരിക്കുകയാണ് നടി. തന്റെ പുതിയ ചിത്രമായ തലൈവൻ തലൈവിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതതെന്നാണ് നടി പറയുന്നത്.

കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല. ചെറുപ്പത്തില്‍, ഒരു പാതിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച്‌ വലിയ കാര്യമായിരുന്നു. കുടുംബവും മാതാപിതാക്കളും സമൂഹവും അത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് തോന്നിപ്പിക്കും.എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായൊരു ജീവിതം നയിക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോള്‍ മനസിലാക്കി. എല്ലാവർക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല. രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം നടന്നാല്‍ നല്ലത്, നടന്നില്ലെങ്കിലും വളരേ നല്ലത്. അതെന്നെ സങ്കടപ്പെടുത്തില്ല.ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്. അതില്‍ സന്തോഷമുണ്ട്.

ഉറച്ചുപോയ എല്ലാ ധാരണകളും തകർന്നു, അത് സ്വന്തം ജീവിതം നയിക്കാൻ എന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു. ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ഒരു റിലേഷനിലും അല്ല. എപ്പോഴും ഹാർട്ട് ബ്രേക്കുകള്‍ ഉണ്ടായിട്ടുണ്ട്. അതും തുടരെ. അത് കൊണ്ടാണ് തനിക്കിപ്പോള്‍ പങ്കാളിയില്ലാത്തത്.ആ അനുഭവങ്ങളില്‍ നിന്നും ഒരുപാട് പഠിക്കും. ഞാൻ കരുതിയത് പോലെയല്ല ആള്‍, ഇങ്ങനെയുമാണ്, ആക്‌ട് ചെയ്യുകയാണ്, എന്നെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് എന്നെല്ലാം കണ്ടപ്പോള്‍ ഞാൻ തിരഞ്ഞത് തന്നെ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളെക്കുറിച്ച്‌ സംസാരിക്കുന്നതും ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നെല്ലാം പറയുന്നതും സമയം പാഴാക്കലാണ് എന്നാണ് നിത്യ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group