Home Featured ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാന സർവീസുകൾ ഉടൻ ആരംഭിക്കും

ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാന സർവീസുകൾ ഉടൻ ആരംഭിക്കും

by admin

മൈസൂരു : ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജി. നഞ്ചയ്യനമഠ് അറിയിച്ചു. കൂടുതൽ സർവീസുകളുമായി നാലുമാസത്തിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാനസർവീസുകൾ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ, രാഷ്ട്രകവി കുവേംപു വിമാനത്താവളത്തിൽ പകൽ സമയങ്ങളിൽ മാത്രമേ വിമാനസർവീസുകൾ നടത്തുന്നുള്ളൂ.ബാക്കിയുള്ള സിവിൽ ജോലികൾ, ലൈറ്റിങ് സംവിധാനം, നൈറ്റ്-ലാൻഡിങ് സൗകര്യങ്ങൾ എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.

വിമാനത്താവളത്തിനായി നീക്കിവച്ചിരിക്കുന്ന 780 ഏക്കറിൽ 111 ഏക്കർ ഹോട്ടലുകൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ നിർമിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങൾക്ക് 30 വർഷത്തെ പാട്ടത്തിന് നൽകാൻ കോർപ്പറേഷൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. ഇതിലൂടെ വിമാനത്താവള വികസനത്തിന് ↑ കൂടുതൽ ഫണ്ട് കണ്ടെത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.

2023 ഫെബ്രുവരി 27-നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്‌തത്‌. ആഭ്യന്തര സർവീസുകൾ മാത്രമാണ് നിലവിൽ ഇവിടെ നിന്നുള്ളത്. ആദ്യ വർഷത്തിൽ 17,000 യാത്രക്കാരാണ് ഇവിടെ നിന്നുണ്ടായത്. രണ്ടാം വർഷത്തിൽ ഇത് 92,000 ആയും ഈ വർഷം 1.1 ലക്ഷം യാത്രക്കാരായും ഉയർന്നു. ഹൈദരാബാദ്, ഗോവ, ചെന്നൈ, തിരുപ്പതി, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്ന് സർവീസുള്ളത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് കൂടുതൽ സർവീസുകളുമായി നാലുമാസത്തിനുള്ളിൽ രാത്രി സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിന് അധികൃതർ പദ്ധതിയിട്ടത്. അടുത്ത മൂന്ന് വർഷത്തേക്ക് വിമാനത്താവള ലൈസൻസ് പുതുക്കുന്നതിന് ആവശ്യമായ നടപടികൾ കോർപ്പറേഷൻ സ്വീകരിക്കുമെന്ന് എസ്.ജി. നഞ്ചയ്യനമഠ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group