ബെംഗളൂരു നഗരത്തിലെ നൈസ് റോഡിലെ ടോള്‍ നിരക്ക് 7.5% ഉയർത്തിയതിനെതിരെ പൊതുമരാമത്ത് വകുപ്പ് നൈസ് ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസിന് നോട്ടിസ് നല്‍കിയിരുന്നു.ഈ നോട്ടീസ് ലഭിച്ചിട്ടും കമ്ബനി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജൂലൈ 1 മുതല്‍ ഈ പുതിയ നിരക്ക് നിലവില്‍ വന്നതാണ്. 1994-ലെ കരാറപ്രകാരം, നൈസ് കമ്ബനിക്ക് പ്രതിവർഷം 10% വരെ ടോള്‍ നിരക്ക് ഉയർത്താനുള്ള അനുമതി ഉണ്ട്.എന്നാല്‍ 5 വർഷത്തിനിടെ 7.5% മാത്രമാണ് ഉയർത്തിയതെന്ന് കമ്ബനി വാദിക്കുന്നു. എന്നാല്‍, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, നൈസ് കരാർ ലംഘിച്ചതായി ആരോപിക്കുന്നു. കാരണം ടോള്‍ നിരക്ക് സർക്കാർ ആലോചനയോടെ നിശ്ചയിക്കേണ്ടതായിരുന്നു.
നൈസ് റോഡില്‍, 1 കിലോമീറ്റർ യാത്രയ്ക്ക് കാർ യാത്രക്കാർ 7 രൂപയും, ഇരുചക്രയാത്രക്കാർ 2.5 രൂപയും നല്‍കണം.44 കിലോമീറ്റർ ദൂരമുള്ള തുമക്കൂരു മുതല്‍ ഹൊസൂർ റോഡിലെ ഇലക്‌ട്രോണിക് സിറ്റി ഇടനാഴി വരെ യാത്ര ചെയ്യാൻ 306 രൂപ നല്‍കേണ്ടതാണ്. ടോള്‍ ഉയർത്തിയതോടെ, ബിഎംടിസി ബസുകളുടെ ടിക്കറ്റ് നിരക്കുകള്‍ 30 രൂപവരെ ഉയർന്നിട്ടുണ്ട്. ബിഎംടിസി, ടോള്‍ നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യവും നൈസ് കമ്ബനി തള്ളി.
നൈസ് റോഡ്, ബെംഗളൂരു മുതല്‍ മൈസൂരു വരെ നീളുന്ന ഒരു സ്വകാര്യ എക്സ്പ്രസ് വേ പദ്ധതിയായിരുന്നു, എന്നാല്‍ കർഷക പ്രക്ഷോഭങ്ങളും നിയമ നടപടികളും കാരണം, റോഡ് 44 കിലോമീറ്ററില്‍ ഒതുങ്ങി. റോഡിന്റെ സുരക്ഷയും, തെരുവ് വിളക്കുകളും സിസിടിവിയും സ്ഥാപിക്കാത്തതും, അപകടങ്ങള്‍ കൂടിയുള്ളതും, ഈ റോഡിന്റെ ഉപയോഗത്തെ ബാധിക്കുന്നു. രാത്രി സമയത്ത്, ചരക്കുലോറികള്‍ ഉള്‍പ്പെടെ, നൈസ് റോഡില്‍ വാഹനങ്ങള്‍ കൂടുതലായി സഞ്ചരിക്കുന്നു, കൂടാതെ കനക്പുര വനമേഖലയില്‍ നിന്ന് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണ്.