Home Uncategorized “നൈസ് റോഡിലെ മത്സരയോട്ടം ” ഇനി നടക്കില്ല ; കടുത്ത പരിശോധനയുമായി ബെംഗളൂരു ട്രാഫിക് പോലീസ്

“നൈസ് റോഡിലെ മത്സരയോട്ടം ” ഇനി നടക്കില്ല ; കടുത്ത പരിശോധനയുമായി ബെംഗളൂരു ട്രാഫിക് പോലീസ്

by admin

ബെംഗളൂരു : അമിതവേഗതയ്ക്കെതിരായ സ്പെഷ്യൽ ഡ്രൈവിൽ, കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് നൈസ് റോഡിൽ പരിശോധന ശക്തമാക്കുകയും 126 നിയമലംഘനങ്ങളിൽ നിന്ന് 1,27,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

നൈസ് റോഡിൽ അടുത്തിടെയുണ്ടായ അപകടങ്ങൾ കണക്കിലെടുത്താണ് അമിതവേഗതയ്ക്കും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സാധാരണയായി 15 മുതൽ 20 വരെ അമിത വേഗ കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്യാറുള്ളൂ. ഇപ്പോൾ, ഇന്റർസെപ്റ്ററുകളുടെ സഹായത്തോടെ, പരിശോധന ശക്തമാക്കിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ കേസുകൾ കണ്ടെത്താൻ കഴിഞ്ഞു. ഞങ്ങൾ രാവിലെ മുതൽ ഉച്ചവരെ പരിശോധന നടത്തുകയും നിയമലംഘകർക്ക് പിഴ ചുമത്തുകയും ബോധവൽക്കരണം നടത്തുകയും “വെസ്റ്റ് ഡിവിഷൻ ഡിസിപി (ട്രാഫിക്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group