Home Featured ഭീകരാക്രമണ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടു

ഭീകരാക്രമണ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടു

by admin

അഞ്ച് വര്‍ഷത്തോളം ഭീകരാക്രമണ കേസില്‍ യു.എ.പി.എ ചാര്‍ത്തി ജയിലിലടക്കപ്പെട്ട മുസ്‌ലിം യുവാവിന് ഒടുവില്‍ മോചനം. 2005 ല്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട ത്രിപുര സ്വദേശിയായ മുഹമ്മദ് ഹബീബിനെയാണ് ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടത്. മുപ്പത്താറുകാരനായ ഹബീബ് ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണെന്നായിരുന്നു പൊലീസ് ആരോപണം. 2017 മാര്‍ച്ച്‌ 17 നാണ് ഹബീബിനെ അഗര്‍ത്തലയില്‍ നിന്നും കര്‍ണാടക ആന്റി ടെറര്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ഹബീബിനെതിരേ മതിയായ യാതൊരു തെളിവുകളോ കുറ്റം ചുമത്തിയതിന് അടിസ്ഥാനമായ എന്തെങ്കിലും അടിസ്ഥാന സാഹചര്യങ്ങളോ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
തെളിവുകളുടെ അഭാവത്തില്‍ യുവാവിനെ കുറ്റവിമുക്തനാക്കുകയാണെന്ന് ബംഗളൂരു എന്‍ഐഎ കോടതിയിലെ പ്രത്യേക ജഡ്ജി കസനപ്പ നായിക് വ്യക്തമാക്കി.

” സി.ആര്‍.പി.സി യുടെ സെക്ഷന്‍ 227 പ്രകാരവും ബഹുമാനപ്പെട്ട സുപ്രീം കോടതി ഇത്തരം തീരുമാനങ്ങളില്‍ നടപ്പാക്കിയ നിയപ്രകാരവും കുറ്റാരോപിതന്‍ തെറ്റ് ചെയ്തെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ വിട്ടയക്കുകയാണ്.’ – കോടതി ഉത്തരവില്‍ പറയുന്നു.

ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് ഹബീബ് ത്രിപുരയിലെ അഗര്‍ത്തല സ്വദേശിയാണ്. വെടിവെപ്പ് കേസിലെ മുഖ്യപ്രതിയെ ജിഹാദിന്റെ പേരില്‍ ബംഗളുരുവില്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ സഹായിച്ചുവെന്നും മറ്റൊരു പ്രതിയെ ബംഗ്ലാദേശ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.

വെള്ളിയാഴ്ച ജയില്‍മോചിതനായ ഹബീബ് നാട്ടിലേക്ക് തിരിച്ചത്. താന്‍ ഇതുവരെ ബംഗളുരുവില്‍ എത്തിയിട്ടില്ലെന്നും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് വരുമ്ബോഴാണ് ആദ്യമായി ഇവിടെ എത്തിയതെന്ന് ജയില്‍മോചിതനായ ശേഷം ഹബീബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകന്റെ അറസ്റ്റിന്റെ വേദനയില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു

അന്തർ സംസ്ഥാന ബസ്സ് യാത്രകൾ തുടങ്ങി കർണാടക ആർ.ടി.സി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group