കോമഡി എന്റര്‍ടെയ്‌നര്‍ ‘നെയ്മര്‍’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ഓഗസ്റ്റ് എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘നെയ്മര്‍’ മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
വോയിസ് ഓഫ് സത്യനാഥന്‍ ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു
ജനപ്രിയ നായകൻ ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. ചിത്രം ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നത്.
ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത് റാഫിയാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്.
ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പര്‍ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറില്‍ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.