Home Featured കഞ്ചാവ് ചെടി വീട്ടുപറമ്ബില്‍ കൃഷിചെയ്ത് വില്‍പ്പന; 54കാരൻ പിടിയില്‍

കഞ്ചാവ് ചെടി വീട്ടുപറമ്ബില്‍ കൃഷിചെയ്ത് വില്‍പ്പന; 54കാരൻ പിടിയില്‍

by admin

തിരുവനന്തപുരം: പാറശാലയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തി വിളവെടുത്ത് കച്ചവടം നടത്തിയ ആളെ എക്സൈസ് പിടികൂടി.

പാറശാല സ്വദേശിയായ ശങ്കറാണ് (54) വീട്ടുപറമ്ബില്‍ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളില്‍ നിന്നും വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ(ഗ്രേഡ്) ജസ്റ്റിൻ രാജ്, ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ വിപിൻ സാം, സിവില്‍ എക്സൈസ് ഓഫീസർമാരായ ലിന്റോ രാജ്, അഖില്‍.വി.എ, അനിഷ്.വി.ജെ,വനിത സിവില്‍ എക്സൈസ് ഓഫീസർ ലിജിത, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group