പാലക്കാട് ; ട്രെയിനിടിച്ചു കാട്ടാനകള്‍ ചരിയുന്നതു തടയാൻ, വാളയാര്‍ മുതല്‍ കോയമ്ബത്തൂരിലെ എട്ടിമട വരെ കാട്ടാനകള്‍ക്കു സഞ്ചരിക്കാനുള്ള അടിപ്പാത നിര്‍മാണം ഇന്നു തുടങ്ങും.
ഇതിന്റെ ഭാഗമായി, വാളയാറിലെ ബി ലൈൻ ട്രാക്ക് വഴി സഞ്ചരിക്കുന്ന ട്രെയിനുകള്‍ 10 മുതല്‍ 35 മിനിറ്റ് വരെ വൈകി ഓടുമെന്നു റെയില്‍വേ അറിയിച്ചു.വൈകി ഓടുന്ന ട്രെയിനുകള്‍∙ മംഗളൂരു സെൻട്രല്‍ – ഡോ.എംജിആര്‍ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22638)-15 മിനിറ്റ്∙ പാലക്കാട് ടൗണ്‍ – തിരുച്ചിറപ്പള്ളി ജംക്‌ഷൻ എക്സ്പ്രസ് (16844) 25 മിനിറ്റ്∙ പാലക്കാട് ടൗണ്‍ – കോയമ്ബത്തൂര്‍ മെമു -15 മിനിറ്റ്∙ ഷൊര്‍ണൂര്‍ ജംക്‌ഷൻ – കോയമ്ബത്തൂര്‍ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് (06458)-10 മിനിറ്റ്∙ ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് (13352)-10 മിനിറ്റ്∙ കോയമ്ബത്തൂര്‍ ജംക്‌ഷൻ – ഷൊര്‍ണൂര്‍ ജംക്‌ഷൻ മെമു എക്സ്പ്രസ് (06805) -20 മിനിറ്റ്∙ കണ്ണൂര്‍ – കോയമ്ബത്തൂര്‍ ജംക്‌ഷൻ എക്സ്പ്രസ് (16607)-15 മിനിറ്റ്∙ കോയമ്ബത്തൂര്‍ ജംക്‌ഷൻ – ഹിസാര്‍ വീക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്-15 മിനിറ്റ്∙ കോയമ്ബത്തൂര്‍ ജംക്‌ഷൻ – കണ്ണൂര്‍ എക്സ്പ്രസ് (16608) – 35 മിനിറ്റ്∙ പാലക്കാട് ടൗണ്‍ – ഈറോഡ് മെമു എക്സ്പ്രസ് (06818) – 20 മിനിറ്റ്∙ കോയമ്ബത്തൂര്‍ ജംക്‌ഷൻ – പാലക്കാട് ടൗണ്‍ മെമു – 30 മിനിറ്റ്∙ മംഗളൂരു സെൻട്രല്‍ – കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് -15 മിനിറ്റ്.