തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ബംഗളൂരുവിലേക്ക് സ്കാനിയ ബസ് സര്‍വീസ് തുടങ്ങി. പകല്‍ 2.31ന് പുറപ്പെട്ട് കോട്ടയം–കോഴിക്കോട്– സുല്‍ത്താന്‍ ബത്തേരി– മൈസൂര്‍ വഴി പുലര്‍ച്ചെ 5.50ന് ബംഗളൂരുവിലെത്തും.
ബംഗളൂരുവില്‍നിന്ന് പകല്‍ ഒന്നിന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 4.35ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റുകള്‍ online.ksrtc.com വഴി റിസര്‍വ് ചെയ്യാം.കോവിഡ് നിയന്ത്രണങ്ങള്‍മൂലം നിര്‍ത്തിവച്ച സര്‍വീസാണ് പുനരാരംഭിച്ചത്.