Home Featured കർണാടകയിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പരസ്പരം വഴക്കിട്ട് നവദമ്ബതികൾ, ഒടുവിൽ വധുവിനെ കൊലപ്പെടുത്തി വരൻ

കർണാടകയിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പരസ്പരം വഴക്കിട്ട് നവദമ്ബതികൾ, ഒടുവിൽ വധുവിനെ കൊലപ്പെടുത്തി വരൻ

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പരസ്പരം വഴക്കിട്ട നവദമ്ബതികള്‍ അന്യോന്യം കുത്തി. ഗുരുതരമായി പരിക്കേറ്റ വധു മരിച്ചു.കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളിയില്‍ ബുധനാഴ്ച ആയിരുന്നു സംഭവം.27 കാരനായ നവീനും 20 കാരിയായ ലിഖിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇരുവരും മുറിയില്‍ പോയി വഴക്കിടുകയായിരുന്നു. രോഷാകുലനായ നവീന്‍ ഭാര്യയെ കുത്തിക്കൊന്നു. തുടര്‍ന്ന് ഇതേ കത്തി ഉപയോഗിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വരന്‍ നവീനിനെ കൂടുതല്‍ ചികിത്സയ്ക്കായി കോലാറിലെ ആശുപത്രിയിലേക്ക് മാറ്റി.

കോലാര്‍ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളി ഗ്രാമത്തിലെ നവീന്‍ എന്ന യുവാവും ആന്ധ്രാപ്രദേശിലെ ബൈനപ്പള്ളി ഗ്രാമത്തിലെ ലിഖിതിയുമായി കുറച്ച്‌ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒടുവില്‍ ഇരുവരും ബന്ധുമിത്രാദികളുടെ അനുവാദത്തോടെ വിവാഹിതരാവുകയായിരുന്നു.വീട്ടുകാര്‍ നവീന്‍കുമാറിനെ രക്ഷപ്പെടുത്തി കോലാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group