ചിക്കമഗളൂരു ജില്ലയില്‍ തരികെരെ താലൂക്കിലെ ഗുല്ലദാമനെ ഗ്രാമത്തില്‍ നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഹൊസദുർഗ താലൂക്കിലെ മന്തേനഹള്ളി സ്വദേശി പ്രസന്നകുമാറിന്റെ ഭാര്യ ബിന്ദുവാണ് (21) മരിച്ചത്. (Suicide)കഴിഞ്ഞ മാസം 24നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മൂന്ന് ദിവസം മുമ്ബ് ബിന്ദു ഭർത്താവിനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വർഷമായി വിട്ടുമാറാത്ത വയറുവേദന ശനിയാഴ്ച അസഹനീയമായതിനെത്തുടർന്ന് തൂങ്ങിമരിച്ചു എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ലിംഗദഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തി; സുഹൃത്തിനെ അടിച്ചു കൊന്ന യുവാവ് അറസ്റ്റില്‍
തനിക്കൊപ്പം താമസിച്ച യുവതിയുമായി ബന്ധം പുലര്‍ത്തിയ സുഹൃത്തിനെ അടിച്ചു കൊന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.അമിഞ്ചിക്കര എംഎംഡിഎ കോളനിയില്‍ താമസിക്കുന്ന മോഹന്‍ റാം ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന മീനാക്ഷി എന്ന യുവതിയെയും അമിഞ്ചിക്കര പൊലീസ് പിടികൂടി. മോഹന്റാമിന്റെ സുഹൃത്ത് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.
മോഹന്‍ റാമും മീനാക്ഷിയും ഏതാനും മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ മോഹന്‍ റാമിന്റെ സുഹൃത്തായ ബാലചന്ദ്രന്‍ രാത്രി അവിടെ തങ്ങുകയായിരുന്നു. പുലര്‍ച്ചെ ബാലചന്ദ്രനോടൊപ്പം മീനാക്ഷിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മോഹന്‍ റാം ഇരുവരെയും മര്‍ദിച്ചു. ഇയാളുടെ അടിയേറ്റ് വീണ ബാലചന്ദ്രനെ അയല്‍വാസികള്‍ ഉടന്‍ തന്നെ കില്‍പോക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.