ബെംഗളൂരു:കർണാടകയിലെ കൊപ്പളയില്‍ ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ക്ഷേത്ര ദർശനത്തിന് എത്തിയവർ കുഞ്ഞിന്റെ കരച്ചില് കേട്ട് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകള്‍ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞ് നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.